കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ 35,000 കോടിരൂപയുടെ മോഷണം നടന്നു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിീല്‍ നിന്ന് മോഷ്ടിച്ചതും പിടിച്ചുപറിയ്ക്കപ്പെട്ടതുമായ വസ്തുക്കളുടെ മൂല്യം കണക്കാക്കിയാല്‍ എത്ര രൂപയുണ്ടാകം എന്ന് വല്ല അറിവും ഉണ്ടോ? എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്നും മോഷ്ടിക്കപ്പെട്ട വസ്തുക്കളുടെ മൂല്യം കണക്കാക്കിയ ദേശീയ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ ആകെ അന്പരന്നിരിക്കുകയാണ് . 35,257 കോടി രൂപയോളമാണ് മോഷണവസ്തുക്കളുടെ മൂല്യം. ദില്ലി ഗവണ്‍മെന്റിന്റെ വാര്‍ഷിക ബജറ്റിന് തുല്ല്യം!

2002 മുതല്‍ 2011 വരെയുള്ള മോഷണങ്ങളിലാണ് ഇത്രയും തുക അപഹരിക്കപ്പെട്ടത്. ഇവയില്‍ തിരിച്ച് കിട്ടിയ മുതലാകട്ടെ 7,953 കോടി രൂപ അതായത് വെറും 20 ശതമാനം മാത്രം. മോഷ്ടിക്കപ്പെട്ടതില്‍ അധികവും ഇലക്ട്രോണിക് ഉപകരണങ്ങളും വാഹനങ്ങളുമാണ്. ദില്ലിയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടവയില്‍ 145 കോടി രൂപയുടെ മോഷണമുതല്‍ മാത്രമാണ് തിരിച്ച് കിട്ടിയത്. ഇവിടെത്തെ ആകെ മോഷണമുതല്‍ 3,538 കോടി രൂപയും.

മോഷണമുതലും തിരിച്ച് ലഭിച്ച മുതലും തമ്മില്‍ ഉള്ള താരതമ്യം തന്നെ അപ്രായോഗികവും അടിസ്ഥാന രഹിതവുമാണെമന്ന് ദില്ലിയിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മോഷ്ടിക്കപ്പെട്ട വസ്തുക്കളില്‍ 25 ശതമാനത്തോളവും വാഹനങ്ങളാണ്, എന്നാല്‍ 18 ശതമാനം മാത്രമേ തിരിച്ച് ലഭിച്ചിട്ടുള്ളൂ.

എന്നാല്‍ പഞ്ചാബില്‍ നിന്ന് മോഷണം പോയ വസ്തുക്കളില്‍ 67 ശതമാനവും തിരികെ ലഭിച്ചു. 749 കോടി രൂപയുടെ മോഷണത്തില്‍ 505 രൂപയുടെ മോഷണ മുതലും തിരിച്ച് കിട്ടി.തമിഴ്‌നാടും മദ്ധ്യപ്രദേശുമാണ് മോഷണമുതല്‍ തിരിച്ച് പിടിക്കുന്ന കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനങ്ങള്‍. ഇവിടെ നിന്നും മോഷണം പോയവയില്‍ 63 ശതമാനത്തോളവും തിരിച്ച് കിട്ടി. മൂന്നാം സ്ഥാനത്ത് ഹരിയാനയും ഉത്തര്‍ പ്രദേശുമാണ് 55 ശതമാനവും തിരികെലഭിച്ചു. എന്നാല്‍ കേരളത്തിലും ഗുജറാത്തിലും വെറും അഞ്ച് ശതമാനം മോഷണമുതല്‍ മാത്രമാണ് തിരികെ ലഭിച്ചത്.

English summary
Indians lost valuables worth Rs. 35,257 crore to thieves, robbers and cheats in the past 10 years, reveal statistics of the National Crime Records Bureau for 2002-2011
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X