കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവപര്യന്തം ശിക്ഷ ജീവിതാവസാനം വരെയോ?

  • By Meera Balan
Google Oneindia Malayalam News

SC Court
ദില്ലി: ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച പ്രതിക്ക് 14 വര്‍ഷം കഴിഞ്ഞാല്‍ ജയില്‍ മോചിതനാകാന്‍ കഴിയും എന്ന പ്രതീക്ഷയൊന്നും വേണ്ടെന്ന് സുപ്രീം കോടതി. . പി സദാശിവം ജെ എസ് ഖേഹര്‍ എന്നിവര്‍ അടങ്ങുന്ന ബഞ്ചാണ് ജീവപര്യന്തം തടവ് ശിക്ഷയെപ്പറ്റി ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിരിക്കുനന്ത്.

പതിനാല് വര്‍ഷമാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്നത്. എന്നാല്‍ പലപ്പോഴും പ്രതിയുടെ നല്ലനടപ്പും മറ്റും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് ചെയ്യാറുണ്ട്. എന്നാല്‍ പതിനാല് വര്‍ഷം കഴിഞ്ഞാല്‍ ഉടന്‍ ജയില്‍ മോചിതരാകാം എന്നത് പ്രതികളുടെ അവകാശമല്ലെന്നാണ് കോടതി പറയുന്നത്. ജീവപര്യന്തം എന്നാല്‍ ജീവിതം മുഴുവന്‍ തടവിലാണ് ഇവര്‍ എപ്പോള്‍ ജയില്‍ മോചിതരാകണം എന്ന് തീരുമനിക്കുന്നതിനുള്ള അധികാരം പ്രസിഡന്റിനും ഗവര്‍ണര്‍മാര്‍ക്കുമാണെന്നാണ് കോടതി പറയുന്നത്.

ഭരണഘടനയിലെ 72 , 161 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്ക് മാപ്പ് നല്‍കാന്‍ കഴിയും. ഗുവാഹത്തി ഹൈക്കോടതിയുടെ വിധി നിരീക്ഷിച്ച സുപ്രീം കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷയില്‍ നിന്ന് മോചിതരാകുന്നതിനെപ്പറ്റി പ്രതികരിച്ചത്. 2000 ല്‍ 22 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചു.

എന്നാല്‍ ഹൈക്കോടതി വധശിക്ഷയെ ജീവപര്യന്തമായി ഇളവ് ചെയ്തു. എന്നാല്‍ 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ ഇയാള്‍ ഉടന്‍ പുറത്തിറങ്ങാനാണ് സാധ്യത. പ്രതി 14 വര്‍ഷം ശിക്ഷ അനുഭവിച്ചെന്നും മോചിതനാകാന്‍ പ്രതിക്ക് അവകാശമുണ്ടെന്നും പ്രതിഭാഗം അഭിഭാഷകനായ പരമാനന്ദ കാതറ കോടതിയോട് അപേക്ഷിച്ചു.എന്നാല്‍ പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളിക്കളയുകയും , ശിക്ഷ ഇളവ് ചെയ്യേണ്ടത് തീരുമാനിക്കുന്നത് സര്‍ക്കാരാണെന്ന് പറയുകയും ചെയ്തു

വധശിക്ഷ ലഭിച്ച പല കേസുകളും പിന്നീട് ജീവപര്യന്തമായി കുറയ്ക്കപ്പെടുന്നുണ്ട് എന്നാല്‍ ശിക്ഷ പൂര്‍ത്തിയാക്കുകയോ ഇളവ് അനുവദിക്കുകയോ ചെയ്യേണ്ടതിന്റെ ഉത്തരവാദിത്തം പ്രസിഡന്റില്‍ നിക്ഷിപ്തമാണമെന്നം സുപ്രീം കോടതി അറിയിച്ചു.

English summary
The Supreme Court has held that a life convict cannot claim to have a right to be released after spending 14 years behind the bars.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X