Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒത്തുകളി; മന്‍മോഹനെ കളിയാക്കി നരേന്ദ്രമോഡി

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ കായിക വിവാദങ്ങളിലൊന്നായ ഐ പി എല്‍ ഒത്തുകളിയിലും ബി ജെ പി നേതാവ് ലക്ഷ്യം വെക്കുന്നത് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ. പ്രധാനമന്ത്രി ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല, അദ്ദേഹം പൊതുവേ അങ്ങിനയൊണ്. വേറെ ആരും ഒന്നും പറയാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി എന്തെങ്കിലും പറയും എന്ന് പ്രതീക്ഷിക്കുന്നത് തന്നെ കൂടുതലാണ് - എന്നായിരുന്നു നരേന്ദ്രമോഡിയുടെ കളിയാക്കല്‍.

ഒത്തുകളി വിവാദത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാത്ത ബി സി സി ഐ നേതൃത്വത്തെയും നരേന്ദ്രമോഡി കണക്കറ്റ് വിമര്‍ശിച്ചു. മരുമക്കളാണ് വലിയ പ്രശ്‌നക്കാര്‍ എന്ന് ഐ പി എല്ലിലെ ഒത്തുകളിയും തെളിയിച്ചതായി മോഡി പറഞ്ഞു. സോണിയാഗാന്ധിയുടെ മരുമകനും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വധേരയായിരുന്നു മോഡിയുടെ ലക്ഷ്യമെന്ന് വ്യക്തം.

Narendra Modi

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ തലവനും ബി സി സി ഐ അംഗവും കൂടിയാണ് മോഡി. നേരത്തെ ഐ പി എല്ലിന് ആവശ്യമായ സുരക്ഷ നല്‍കാന്‍ കഴിയാതിരുന്നതിലും മോഡി കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കരുതപ്പെടുന്ന ഗുജറാത്ത് മുഖ്യമന്ത്രി രാഷ്ട്രീയത്തിനൊപ്പം ക്രിക്കറ്റിലും സജീവമാണ്.

ഐ പി എല്‍ ചെയര്‍മാന്‍ കൂടിയായ രാജീവ് ശുക്ല വിവാദത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാത്തത് എന്താണ് എന്നും ക്രിക്കറ്റ് വൃത്തങ്ങളില്‍ സംശയം ഉയരുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് രാജീവ് ശുക്ലയെ സംരക്ഷിക്കുന്നത് എന്നാണ് ആരോപണം. ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്‍ രാജിവെക്കാത്തതില്‍ പ്രതിഷേധിച്ച് ബി സി സി ഐ സെക്രട്ടറിയും ട്രഷററും സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+