ടിപിയുടെ വധത്തില്‍ ദു:ഖമുണ്ടെന്ന് എംഎം മണി

ചന്ദ്രശേഖരന്റെ ഭാര്യയെയും മകനെയും കാണുമ്പോള്‍ വിഷമം തോന്നാറുണ്ടെന്ന് എംഎം മണി പറഞ്ഞു. പ്രസംഗ വേദികളില്‍ വിവാദത്തിന് പേരെടുത്ത സഖാവ് മണി, പക്ഷേ ഗുരുവായൂരിലെ പ്രസംഗ വേദിയില്‍ പരമാവതി മിതത്വം പാലിച്ചത് പറയാതെ വയ്യ. പതിവ് പ്രതിപക്ഷ രീതിയില്‍ തന്നെയാണ് മണി പ്രസംഗിച്ചത്. ടിപി വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും പറഞ്ഞതാണ് ശരി. ആര്‍എംപിക്കു പിന്നില്‍ കോണ്‍ഗ്രസാണ്- മണി പറഞ്ഞു.
കോണ്‍ഗ്രസാണ് ചന്ദ്രശേഖരന്റെ പാര്‍ട്ടിയായ ആര്‍എംപിയെ വളര്‍ത്തുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. പാവപ്പെട്ടവന്റെ വായില്‍ മണ്ണിടുന്ന സംസ്‌കാരമാണ് കോണ്‍ഗ്രസിനുള്ളതെന്നും മണി പറഞ്ഞു. കേന്ദ്രത്തിലെയും കേരളത്തിലെയും സര്‍ക്കാരുകള്‍ ജനങ്ങളെ പ്രതിസന്ധിയിലേക്കും സര്‍വ നാശത്തിലേക്കും എത്തിച്ചിരിക്കുകയാണെന്നും എംഎം മണി കുട്ടിച്ചേര്‍ത്തു.
സഖാവ് കെകെ കേശവന്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നില്‍ക്കുകയും ചെയ്ത നേതാവണ്.












Click it and Unblock the Notifications