കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ഉദ്യോഗസ്ഥന് ദില്ലിയില്‍ മര്‍ദ്ദനമേറ്റു?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ പാക്കിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥന് ദില്ലിയില്‍ വച്ച് മര്‍ദ്ദനമേറ്റതായി പരാതി. ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന് തല്ല് കിട്ടിയെന്ന് ആരോപിച്ച് പാകിസ്ഥാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനെ തങ്ങളുട പ്രതിഷേധം അറിയിച്ചു.

Manmohan-Singh

മാത്രമല്ല തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് കൂുടുതല്‍ സുരക്ഷനല്‍കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു പാകിസ്ഥാന്‍ ഉദ്യോഗസ്ഥന്റെ കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ആരോപണങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്.എന്നാല്‍ അപകടത്തിന് കാരണമായി അലക്ഷ്യമായി ബൈക്ക് ഓടിച്ച് യുവാവിനേയും ഒപ്പമുണ്ടായിരുന്ന സ്ത്രീയേയും ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം നടന്നതായുള്ള പാകിസ്ഥാന്റെആരോപണം ഇന്ത്യ നിഷേധിച്ചു. പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ സര്‍ഘം റാസയുടെ കാര്‍ മറ്റൊരു ബൈക്കുമായി ജെ എന്‍ യു വിന് മുന്നില്‍ വച്ച് കൂട്ടിയിടിച്ചു. സംഭവസ്ഥലത്ത് ആളുകള്‍ തിങ്ങിക്കൂടി. ഇതിനിടയില്‍ തനിയ്ക്കും കാ ര്‍ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റതായാണ് ഉദ്യോഗസ്ഥന്‍ ആരോപിയ്ക്കുന്നത്.

എന്നാല്‍ സംഭവം നടന്നയുടന്‍ തന്നെ പൊലീസ് എത്തുകയും ഉദ്യോഗസ്ഥനെ സുരക്ഷിതമായിടത്തേക്ക് മാറ്റുകയുമാണ് ചെയ്തതെന്ന് പറയുന്നു. എന്നാല്‍ തങ്ങളുടെ ഉദ്യോഗസ്ഥരുടെ കാര്യത്തിനല്‍ സുരക്ഷാവീഴ്ച വരുത്തുവാന്‍ അനുവദിക്കില്ലെന്ന് പാക്കിസ്ഥാന് പറഞ്ഞു

English summary
pakistan lodged a protest with ministry of external affairs ministry on Monday over the incident of their High Commission official being “beaten up” in New Delhi on Monday evening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X