കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവരാവകാശം; ഇടതുപാര്‍ട്ടികള്‍ക്ക് എതിര്‍പ്പ്

Google Oneindia Malayalam News

cpm
ദില്ലി: വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ രാഷ്ട്രീയപാര്‍ട്ടികളെയും ഉള്‍പ്പെടുത്തിയതിനോട് സി പി എം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ എതിര്‍പ്പ് രേഖപ്പെടുത്തി. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളും തീരുമാനങ്ങളും നേതാക്കളുടെ ആശയവിനിമയം തുടങ്ങിയ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ല എന്നാണ് പാര്‍ട്ടിയുടെ നിലപാട്. ഇത് പാര്‍ട്ടി പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും.

രാഷ്ട്രീയപാര്‍ട്ടികള്‍ പൊതുസ്ഥാപനമാണ് എന്ന വിവരാവകാശ കമ്മീഷന്റെ നിലപാടിനെയും പാര്‍ട്ടികള്‍ എതിര്‍ത്തു. ഈ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനാണ് സി പി എമ്മിന്റെ നീക്കമെന്നാണ് പി ബി അംഗങ്ങള്‍ നല്‍കുന്ന സൂചന. ഇത് സബന്ധിച്ച് പി ബി യോഗത്തിന് ശേഷം സെക്രട്ടറി പ്രകാശ് കാരാട്ട് വിശദമായ പ്രസ്താവന നടത്തുമെന്നും കുരുതുന്നു.

രാഷ്ട്രീയപാര്‍ട്ടികളും വിവരാവകാശത്തിന്റെ പരിധിയില്‍ വരുമെന്നും പാര്‍ട്ടികള്‍ ആറ് ആഴ്ചയ്ക്കകം വിവരാവകാശ കമ്മീഷണര്‍മാരെ നിയമിക്കണമെന്നും കഴിഞ്ഞ ദിവസം വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ സുതാര്യത ഉറപ്പുവരുത്താനാണ് പുതിയ നടപടി.

രാഷ്ട്രീയപാര്‍ട്ടികളുടെ വരവും ചെലവും പൊതുജനങ്ങള്‍ക്കും അറിയാന്‍ സാധിക്കുതാണ് പുതിയ ഉത്തരവ്. അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, അഗര്‍വാള്‍ എന്നിവരാണ് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരണം എന്ന് ഹര്‍ജി നല്‍കിയത്. നികുതി ഇളവ്, ഓഫീസ് കെട്ടിടത്തിന് സ്ഥലം മുതലായ ആനുകൂല്യങ്ങള്‍ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചത്.

English summary
Left parties to challenge Central Information Commission order that Political parties answerable under Right to Information Act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X