കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷണത്തിന് മാവോയിസ്റ്റുകള്‍ക്ക് പുതിയവഴി

  • By Meera Balan
Google Oneindia Malayalam News

ജഗ്ദല്‍പൂര്‍: സുരക്ഷാ ഭടന്‍മാരുടെ കൈയ്യില്‍ നിന്നും ആയുധങ്ങള്‍ മോഷ്ടിക്കുന്നതിനായി മാവോയിസ്റ്റുകള്‍ കുട്ടുകളെ വ്യാപകമായി ഉപയോഗിക്കുന്നു. നീല നിറത്തിലുള്ള സ്‌കൂള്‍ യൂണിഫോം ധരിച്ചാണ് 10 വയസ്സിനും അതിനു മുകളിലും പ്രായമുള്ള കുട്ടികള്‍ മോഷണം നടത്തുന്നത്.

Maoist-Attack

നക്‌സലുകള്‍ നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന പൊലീസുകാരില്‍ നിന്നും മറ്റും ആയുധങ്ങളും വെടിക്കോപ്പുകളും മോഷ്ടിച്ച് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ മറയും. എന്നാല്‍ ഇവര്‍ നിരായുധരാണ്. മെയ് 25 ന് ഉണ്ടായ നക്‌സല്‍ ആക്രമണത്തിലും കുട്ടികളെ മാവോയിസ്റ്റുകള്‍ ഉപയോഗിച്ചിരുന്നു.

എന്നാല്‍ കുട്ടികളുടെ അവകാശങ്ങള്‍ക്ക് ഏറെ പ്രാധാന്യവും സംരക്ഷണവും നല്‍കുന്ന ഇന്ത്യയില്‍ അവരെ നേരിടുക പ്രയാസമാണമെന്നാണ് പൊലീസുകാര്‍ പറയുന്നത്. ആയുധങ്ങളുമായി കടക്കുന്ന അവരെ നിസ്സഹായരായി നോക്കി നില്‍ക്കാന്‍ മാത്രമേ പൊലീസ്‌കാര്‍ക്ക് കഴിയുന്നുള്ളൂ. ആന്ധ്രപ്രദേശിലെ അതിര്‍ത്തി പ്രദേശത്ത് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.

എന്നാല്‍ രക്ഷപ്പെട്ട പൊലീസുകാരന്റെ വാക്കുകള്‍ ഞെട്ടിപ്പിയ്ക്കുന്നതായിരുന്നു. കാട്ടിനുള്ളിലേക്ക് രണ്ട് സംഘങ്ങളായി പോയ ഇവര്‍ക്ക് നേരെ മാവോയിസ്റ്റിുകള്‍ നിറയൊഴിക്കുകയായിരുന്നു. നിമിഷനേരം കൊണ്ട് തന്നെ വെടിവെയ്പ്പ് നടന്നിടത്ത് സ്‌കൂള്‍യൂണിഫോം ധരിച്ച ആണ്‍കുട്ടികള്‍ എത്തുകയും മരിച്ച പൊലീസുകാരുടെ ആയുധങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു.രണ്ട് മണിയ്ക്കൂര്‍ നീണ്ട് നിന്നഏറ്റുമുട്ടലിനിടയില്‍ ആണ് നിര്‍ഭയരായി കുട്ടികള്‍ ആയുധങ്ങള്‍ മോഷ്ടിച്ച് കടന്നത്.

സര്‍ക്കാരിന്റെ പ്രതിരോധത്തെ മറികടക്കാന്‍ മാവോയിസ്റ്റുകള്‍ പുതിയ വഴികള്‍ തേടിക്കഴിഞ്ഞു.

English summary
Maoists have come up with an ingenious ploy to snatch arms from the security forces deployed in Chhattisgarh. They are using children to get this task done
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X