കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ;122 നിയമവിരുദ്ധതാമസക്കാര്‍ പിടിയില്‍

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജയില്‍ നിയമ വിരുദ്ധമായി താമസിച്ച122 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്ത് താമസിക്കുന്നതിന് വേണ്ട നിയമാനുസൃതമായ രേഖകള്‍ ഇല്ലാത്തവരെയാണ് അറസ്റ്റ് ചെയതത്. പിടിക്കപ്പെട്ടവരില്‍ അധികം പേരും ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിനല്‍ നിന്നുള്ളവരാണ്.അറസ്റ്റിലായവരില്‍ 12 സ്ത്രീകളും ഉള്‍പ്പെടുന്നു.

Saudi-Arabia

അധികൃത താമസക്കാരെ പിടികൂടുന്നതിന്ഷാര്‍ജയില്‍ പ്രത്യേക ഉദ്യോഗസ്ഥവിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പിടികൂടിയ ആളുകളെ തുടര്‍ നടപടികള്‍ക്കായി ഹാജരാക്കും. റെസിഡന്‍സി നിയമങ്ങള്‍ തെറ്റിയ്ക്കുന്നത് കര്‍ശനമായി അറബ് രാജ്യങ്ങളില്‍ നിരോധിച്ചിരിയ്ക്കുകയാണ്.

പൊലീസുമായി സഹകരിച്ച് കൊണ്ട് ഷാര്‍ജ ഇല്ലീഗല്‍സ് ആന്റ് ഫോറിനേഴ്‌സ് ഫോളോ അപ് വിഭാഗമാണ് റെയ്ഡുകള്‍ നടത്തുന്നത്. ഇതിന് മുന്‍പ് രാജ്യത്ത് ഇത്തരത്തില്‍ നടത്തിയ റെയ്ഡില്‍ ഒട്ടേറെപ്പേര്‍ പിടിയ്ക്കപ്പെട്ടിരുന്നു. നിയമലംഘനം നടത്തി രാജ്യത്ത് തങ്ങുന്ന വിദേശികള്‍ തങ്ങള്‍ക്ക് ഭീഷണിയായണെന്ന് ഇവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിയ്ക്കുകയാണെങ്കില്‍ ടോള്‍ ഫ്രീ നമ്പരായ 80080 ല്‍ വിളിച്ച് വിവരം അറിയിക്കണമെന്ന് ഫോളോ അപ് വകുപ്പ് തലവന്‍ അലി ഇബ്രാഹിം അല്‍ തുനൈജി അറിയിച്ചു.

English summary
The Ministry of Interior has detained 122 people in Sharjah for breaching residency laws. Those arrested, including 12 women, were mostly Asians and Africans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X