കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെന്തക്കളൂരുവില്‍ നിന്ന് കരിയുന്ന ബാംഗ്ലൂരിലേക്ക്

Google Oneindia Malayalam News

ബാംഗ്ലൂര്‍: കെംപഗൗഡ ബസ് സ്റ്റാന്‍ഡ്, ബാംഗ്ലൂര്‍ എന്ന മഹാനഗരത്തിന്റെ എല്ലാ തിരക്കുകളും തുടങ്ങുന്ന ഈ ബസ് സ്റ്റാന്‍ഡിരിക്കുന്ന സ്ഥലം മുന്‍പ് ഒരു തടാകമായിരുന്നു. ധര്‍മബുധി എന്ന തടാകം. കെ ബി എസ് എന്ന് വിളിക്കപ്പെടുന്ന കെംപെഗൗഡ മാത്രമല്ല ശ്രീ കണ്ഠീരവ സ്റ്റേഡിയവും ബനശങ്കരി സെക്കന്‍ഡ് സ്റ്റേജും ജെ പി നഗര്‍ ഫോര്‍ത് ഫേസും എല്ലാം ഒരുകാലത്ത് ബാംഗ്ലൂരിന്റെ ജലസമൃദ്ധിയെ അടയാളപ്പെടുത്തിയിരുന്ന ജലാശയങ്ങളായിരുന്നു.

ബെന്തക്കളൂരു എന്നായിരുന്നു ഈ മഹാനഗത്തിന്റെ പഴയ പേര്. പുഴുങ്ങിയ ധാന്യങ്ങളുടെ നഗരം എന്നര്‍ത്ഥം വരുന്ന ബെന്തക്കളൂരു ഇവിടെ തഴച്ചുവളരുന്ന ധാന്യച്ചെടികളെ നട്ടുനനച്ച ജലാശയങ്ങളുടെ മറ്റൊരു പേരായിരുന്ന കാലം. ആയിരത്തിലധികം തടാകങ്ങള്‍ ഈ നഗരത്തില്‍ ഉണ്ടായിരുന്നു എന്നാണ് ബ്രിട്ടീഷുകാരുടെ കാലത്ത് എഴുതപ്പെട്ടത്. കുറേക്കാലം മുന്‍പ് വരെ ഏകദേശം 800 തടാകങ്ങളുണ്ടായിരുന്നു, രാജ്യത്തെ ഐ ടി തലസ്ഥാനമെന്ന കുതിപ്പിനിടയില്‍ ഇവയില്‍ നാലിലൊന്നും നഗരത്തിന് കൈമോശം വന്നു, ബാക്കിയായതോ അഴുക്ക് കുമിഞ്ഞുക്കിടക്കുന്ന ഇരുന്നൂറോളം വെള്ളക്കെട്ടുകള്‍ മാത്രം.

2018 ആകുമ്പോഴേക്കും ഈ വെള്ളക്കെട്ടുകളും ഇല്ലാതാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലോകത്തിന്റെ പല ഭാഗത്തുനിന്നും വന്നുകൂടിയ ആളുകള്‍ക്ക് താമസവും സൗകര്യങ്ങളും ഒരുക്കിയാണ് ബാംഗ്ലൂര്‍ ഈ പരുവത്തിലായത്. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ബാംഗ്ലൂരിന്റെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ നടപടിയൊന്നും എടുത്തില്ല, പകരം ജലാശയങ്ങള്‍ നികത്തിയും മണ്ണിട്ട് മൂടിയും പടുകൂറ്റന്‍ കെട്ടിടങ്ങള്‍ പണിയാന്‍ അനുമതി നല്‍കി. ഇത്രയും കെട്ടിടങ്ങളില്‍ വെള്ളം കിട്ടാനായി കുഴിച്ച കുഴല്‍ക്കിണറുകള്‍ മതി നഗരത്തിലെ വെള്ളം കുടിച്ചുവറ്റിക്കാന്‍.

900 മില്ലിമീറ്ററാണ് ബാംഗ്ലൂരിലെ ശരാശരി മഴ. മൂന്ന് ലക്ഷത്തിലധികം വരുന്ന (രേഖകളില്‍ ഇല്ലാത്തത് വേറെ) കുഴല്‍ക്കിണറുകള്‍ക്ക് വേണ്ടതിന്റെ പകുതിയോളം വരില്ല ഇത്. കിലോമീറ്ററുകള്‍ താഴ്ത്തിയാണ് ഇപ്പോള്‍ തന്നെ കുഴല്‍കിണറുകള്‍ കുഴിക്കുന്നത്. വരും വര്‍ഷങ്ങളില്‍ അത് ഇനിയും താഴേക്കുപോകും എന്നത് ഉറപ്പാണ്. 2001ല്‍ 53 ലക്ഷമായിരുന്ന ബാംഗ്ലൂര്‍ ജനസംഖ്യ 2011 ല്‍ 87 ലക്ഷത്തിലെത്തി. 2016 ല്‍ ഇത് ഒരു കോടി കവിയും എന്ന് പറയുമ്പോഴഉം ഇവര്‍ക്ക് കുടിക്കാനുള്ള വെള്ളമെവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല.

ബാംഗ്ലൂരിനെ സിംഗപ്പൂരാക്കും എന്നായിരുന്നു മുഖ്യമന്ത്രിയായിരുന്ന കാലത്ത് കോണ്‍ഗ്രസ് നേതാവ് എസ് എം കൃഷ്ണ ഒരിക്കല്‍ പറഞ്ഞത്. അഴുക്കുവെള്ളം ശുചിയാക്കി കുടിവെളളമാക്കി ഉപയോഗിക്കുകയാണ് സിംഗപ്പൂര്‍. ബാംഗ്ലൂരോ, വേറെ നിവൃത്തിയില്ലാതെ അറിഞ്ഞുകൊണ്ടുതന്നെ അഴുക്കുവെള്ളം കുടിക്കുന്നു. ഏറെ സങ്കടം 2018 ഒക്കെയാകുമ്പോഴേക്കും ഇത് പോലും നഗരത്തില്‍ കിട്ടാനുണ്ടാകില്ല എന്നതാണ്. അതേ, വികസനത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി കൂടുതല്‍ പച്ചപ്പുള്ള മറ്റൊരിടത്തേക്ക് പൂന്തോട്ടങ്ങളുടെ നഗരത്തെ പറിച്ചുനടേണ്ടി വരുന്ന കാലം ഏറെ വിദൂരമല്ല. ആയിരത്തിലധികം തടാകങ്ങള്‍ വറ്റിച്ച ഒരു നാടിന് ഈ ദുര്‍ഗതിക്ക് മറ്റാരെയാണ് പഴിക്കാന്‍ കഴിയുക.

(കെംപഗൗഡ, ജെ പി നഗര്‍ 4 ഫേസ്, ബനശങ്കരി, ശ്രീകണ്ഠീരവ സ്റ്റേഡിയം തുടങ്ങിയ ചിത്രങ്ങള്‍ കിട്ടുമെങ്കില്‍ ഒരു ഫോട്ടോഫീച്ചറാക്കാം)

English summary
Bangalore is going to face heavy drought in recent future as its water bodies are evacuating.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X