കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോള്‍ഗാട്ടി പദ്ധതി കാശിന് വേണ്ടിയല്ല: യൂസഫലി

Google Oneindia Malayalam News

തിരുവനന്തപുരം: തന്റെ സ്വപ്‌നപദ്ധതിയായ ബോള്‍ഗാട്ടി പ്രോജക്ടില്‍ നിന്നും പിന്മാറുന്ന പ്രശ്‌നമില്ലെന്ന് വ്യവസായ ഭീമന്‍ എം എ യൂസഫലി നയം വ്യക്തമാക്കി. ആറായിരത്തോളം പേര്‍ക്ക് ജോലി കിട്ടാന്‍ സഹായിക്കുന്ന പദ്ധതിയാണ്. അല്ലാതെ ബോള്‍ഗാട്ടി പദ്ധതിയുടെ പേരില്‍ അപ്പാര്‍ട്ട് മെന്റ് ഉണ്ടാക്കി വില്‍ക്കലല്ല എന്നും യൂസഫലി പറഞ്ഞു.

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെ വികസന സെമിനാറില്‍ സംസാരിക്കവേയാണ് യൂസഫലി മനസ്സുതുറന്നത്. വെറും കാശിന് വേണ്ടിയാണ് താന്‍ ഈ പദ്ധതി ഏറ്റെടുക്കുന്നത് എന്ന് കരുതരുതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് വേണ്ടിയാണ് താന്‍ ഇവിടെ പദ്ധതികള്‍ ചെയ്യുന്നത്. അത്തരം പരിപാടികള്‍ ഇനിയും തുടരുമെന്നും യൂസഫലി ആവര്‍ത്തിച്ചു.

 M A Yusufali

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി എം എ യൂസഫലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ച പശ്ചാത്തലത്തില്‍ താന്‍ പദ്ധതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇടപ്പള്ളിയിലും താന്‍ ഭൂമി കയ്യേറിയിട്ടില്ല. കയ്യേറി എന്ന് ആരോപിക്കുന്നവര്‍ക്ക് നിയമപരമായി മുന്നോട്ടുപോകാം - യൂസഫലി നയം വ്യക്തമാക്കി.

അന്താരാഷ്ട്ര നിലവാരമുള്ള പദ്ധതിയാണ് ബോള്‍ഗാട്ടിയില്‍ വിഭാവനം ചെയ്യുന്നത്. സാര്‍ക് ഉച്ചകോടി വരെ നടത്താന്‍ കെല്‍പുള്ള കണ്‍വെന്‍ഷന്‍ സെന്ററാണ് മനസ്സില്‍. അഞ്ച് രാഷ്ട്രത്തലവന്മാര്‍ക്ക് വരെ ഒരേസമയം താമസിക്കാവുന്ന പ്രോജക്ടായിരിക്കും ഇത്.

ലുലുമാള്‍ ഇടപ്പള്ളിയില്‍ സ്ഥലം കയ്യേറി എന്ന് വിവാദമുണ്ടായപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി എസ് അച്യുതാനന്ദന്‍ തുടങ്ങിയ നേതാക്കള്‍ യൂസഫലിക്ക് പിന്തുണയുമായി രംഗത്തുവന്നിരുന്നു.

English summary
M A Yusufali made clear that he has no intention to sell apartments in Bolgatty Project. Will go with the dream project - he added.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X