ദന്പതികളുടെ കിടപ്പറദൃശ്യങ്ങള്‍ ഒളിക്യാമറയില്‍
ജയ്പ്പൂര്‍: ജയ്പ്പൂരിലെ ഒരു അതിഥി മന്ദിരത്തിലെ ജീവനക്കാരന്‍ ദന്പതികളുടെ കിടപ്പറ രംഗങ്ങള്‍ ഒളിക്യമറയില്‍ ചിത്രീകരിച്ചു. ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുന്നതിനായാണ് ഇയാള്‍ ചിത്രങ്ങള്‍ എടുത്തത്. ഹോട്ടലില്‍ കൂടുതലും എത്തുന്നത് നവദന്പതികളാണ്. അവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി ഇയാള്‍ ടിവി സെറ്റ് ഓഫ് ബോക്‌സിനുള്ളില്‍ ഒളിക്യാമറ ഖടിപ്പിച്ചിരുന്നു.

256 ദമ്പതികളുടെ കിടപ്പറരംഗങ്ങള്‍ ഇയാള്‍ ഇത്തരത്തില്‍ ചോര്‍ത്തിയെടുത്തു. കഴിഞ്ഞ ബുധനാഴ്ച ഇയാളെ മാനേജര്‍ സ്ഥാനത്ത് നിന്നും ഹോട്ടലിന്റെ ഉടമ വിമല്‍ ജയ്ന്‍ പുറത്താക്കി. തൊട്ടുപിന്നാലെയാണ് ഹോട്ടലിലെത്തുന്നവരുടെ ദൃശ്യങ്ങള്‍ താന്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഒരുലക്ഷം രൂപ നല്‍കണമെന്നും ദിലീപ് ചൗധരി (23) വിമല്‍ ജയിനിനോട് പറഞ്ഞു.
ജവഹറിലാണ് 15 മുറികളോട് കൂടിയ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഉത്തര്‍പ്രദേശുകാരനായ ദിലീപ് ആണ് ഇതിന്റെ മാനേജരും നോട്ടക്കാരനും. ദിലീപ് താന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിനല്‍ പ്രചരിപ്പിക്കും എന്ന് പറഞ്ഞാണ് ഹോട്ടലുടമയെ ഭീഷണിപ്പെടുത്തിയത്.
തുടര്‍ന്ന് ഹോട്ടല്‍ ഉടമയായ വിമല്‍ ജയ്ന്‍ പൊലീസിനെ വിവരം അറിയിക്കുകയും ദിലീപ് അറസ്റ്റിലാകുകയും ചെയ്തു. ദിലീപ് ഇത്തരത്തില്‍ ദൃശ്യങ്ങള്‍ ചോര്‍ത്തുന്നത് ഹോട്ടലിലെ മറ്റ് രണ്ട് ജീവനക്കാര്‍ക്ക് അറിയാമായിരുന്നു. അറസ്റ്റിലായ ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.












Click it and Unblock the Notifications