കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഹമ്മദീനെജാദിന്‍റെ പിന്തുടര്‍ച്ചക്കാരന്‍ ആര്?

  • By Meera Balan
Google Oneindia Malayalam News

തെഹ്രാന്‍: ഇറാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടന്നു.നിലവിലെ ഇറാന്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദിനെജാദിന്റെ പിന്തുടര്‍ച്ചക്കാരനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് 2013ജൂണ്‍ 14നാണ് . രാജ്യത്തുടനീളമായി 60,000 പോളിംഗ് ബുത്തുകളാണ് സജ്ജീകരിച്ചിരിയ്ക്കുന്നത്.

Iran, Election

രാജ്യത്തിന്റെ ഭാവിയെന്തെന്ന് തീരുമാനിക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെങ്കില്‍ മാത്രമേ വിജയത്തിലെത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് രാജ്യത്തെ സമുന്നതനായ നേതാവ് അയത്തൊള്ള അലി ഖമീനെയ് പറഞ്ഞു.
ഇറാന്റെ ശത്രുക്കള്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിയ്ക്കുന്നതിന് വേണ്ടി വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ജനങ്ങളോട് പറയുമെന്നും എന്നാല്‍ ഇത്തരത്തില്‍ ശത്രുവിന്റെ നീക്കങ്ങള്‍ക്ക് വിധേയരാകരുതെന്നുംഅദ്ദേഹം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

11 മത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 6 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. നാല് വര്‍ഷത്തേക്കാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി അഹമ്മദിനജാദ് ആണ് ഇറാനെ ഭരിയ്ക്കുന്നത്. ഈ കാലയളവില്‍ ഇറാനില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടായി. പാശ്ചാത്യ രാജ്യങ്ങള്‍ , ആണവായുധം നിര്‍മ്മിക്കുന്നു എന്ന് ആരോപിച്ച് ഇറാന് പല തവണ ഉപരോധം ഏര്‍പ്പെടുത്തി.

വൈകുന്നേരം ആറ് മണിയോടൊണ് പോളിംഗ് അവസാനിക്കുന്നത്. എന്നാല്‍ സമയം അല്‍പ്പം കൂടി നീട്ടി നല്‍കുമെന്ന് മന്ത്രി അഹമ്മദ് നജ്ജാര്‍അറിയിച്ചു. 75 ദശലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. അര്‍ദ്ധരാത്രിയോട് കൂടി തന്നെ വോട്ടെണ്ണല്‍ ആരംഭിയ്ക്കുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് ഫലത്തില്‍ പരാതിയുള്ള സ്ഥാനാര്‍ത്ഥിമാര്‍ക്ക് ഫലം പ്രഖ്യപിച്ച് മൂന്ന് ദിവസത്തിനകം പരാതി കൗണ്‍സിലിനെ അറിയിക്കാം.

English summary
Millions of Iranians cast their votes in the presidential election Friday at over 60,000 polling stations to choose two-term President Mahmoud Ahmadinejad's successor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X