കാമുകന്‍മാരുടെശ്രദ്ധയക്ക്; കാമുകിയെകെട്ടേണ്ടി വരും
ചെന്നൈ: പൂര്‍വ്വ ലൈംഗിക ബന്ധം വിവാഹത്തിന് തുല്ല്യമായി പരിഗണിയ്ക്കാമെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം ചര്‍ച്ചയാകുന്നു. പ്രായപൂര്‍ത്തിയായ പങ്കാളികള്‍ മതപരമായ ചടങ്ങുകളോടെയോ അല്ലാതെയോ വിവാഹം കഴിച്ചില്ലെങ്കിലും അവര്‍ തമ്മില്‍ ഒരുമിച്ച് താമസിക്കുകയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്താല്‍ അതിനെ വിവാഹത്തിന് തുല്ല്യമായി പരിണിയ്ക്കാമെന്നതാണ് കോടതിയുടെ നിരീക്ഷണം.

വിവാഹബന്ധത്തിലേര്‍പ്പെടാതെ തന്നെ ഒരുമിച്ച് ജീവിക്കുന്ന സ്ത്രീയ്ക്കും പുരുഷനും കോടതിയെ സമീപിച്ച് തങ്ങള്‍ വിവാഹിതരാണെന്ന രേഖ സ്വന്തമാക്കാം. അതിനാല്‍ തന്നെ ഇത്തരം ബന്ധങ്ങള്‍ക്ക് നിയമപരമായ പരിരക്ഷ ലഭിയ്ക്കുകയും ചെയ്യും. നിയമ പരിരക്ഷ ലഭിച്ചശേഷം ബന്ധത്തില്‍ നിന്ന് വേര്‍പിരിയണമെങ്കില്‍ സാധാരണ വിവാഹമോചന കേസുകളില്‍ ഉള്ള എല്ലാ നപടിക്രമങ്ങളും പൂര്‍ത്തിയാക്കണമെന്നതാണ് ജസ്റ്റിസ് കര്‍ണന്റെ നിരീക്ഷണം.
അഞ്ച് വര്‍ഷമെങ്കിലും ഇത്തരം ബന്ധങ്ങളില്‍ ജീവിക്കുന്ന ദമ്പതിമാര്‍ ഒരുമിച്ച് താമസിച്ചാല്‍മാത്രമേ അതിന് നിയമപരമായ പരിരക്ഷ നല്‍കാവൂ എന്ന വാദഗതികളും ഉയര്‍ന്നിട്ടുണ്ട്.
രണ്ട് കുട്ടികള്‍ ജനിച്ചശേഷം വിവാഹം നിയമപരമല്ല എന്ന കാട്ടി ഒഴിവാകുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്ന് വിവാഹം എന്നത് ഒരു ചടങ്ങ് മാത്രമാണെന്നും കോടതി പറഞ്ഞിരുന്നു. കോയമ്പത്തൂര്‍ കുടുംബകോടതിയുടെ വിധിക്കതെരിരെ നല്‍കിയ അപ്പീലിലാണ് കോടതിയുടെ ഈ അഭിപ്രായം ഉയര്‍ന്ന് വന്നത്.












Click it and Unblock the Notifications