Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ലൈംഗികാരോപണം

oommen chandy
തിരുവനന്തപുരം: പരാതിയുമായി മുഖ്യമന്ത്രിയെ കാണാനെത്തിയ അധ്യാപികയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം സ്വദേശിയായ അധ്യാപികയാണ് പരാതിയുമായി രംഗത്തുവന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ കോള്‍ സെന്റര്‍ ജീവനക്കാരനാണ് കൂടിക്കാഴ്ച ശരിപ്പെടുത്തണമെങ്കില്‍ തന്നോട് സഹകരിക്കണമെന്ന് അധ്യാപികയോട് ആവശ്യപ്പെട്ടത്.

പി എസ് സി നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് കോള്‍സെന്ററിലേക്ക് വിളിച്ച നമ്പറിലേക്ക് തിരിച്ചുവിളിച്ചാണ് ഇയാള്‍ അധ്യാപികയോട് അപമര്യാദയായി പെരുമാറിയത്. ഏറെക്കാലം ഇരുവരും സൗഹൃദസംഭാഷണം നടത്തിയിരുന്നത്രെ. എന്നാല്‍ തന്നെ വിവാഹം ചെയ്യുകയോ തനിക്ക് വഴങ്ങുകയോ ചെയ്യണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതോടെ അധ്യാപിക സൗഹൃദം അവസാനിപ്പിക്കുകയായിരുന്നു.

ഫോണ്‍ നമ്പര്‍ പലര്‍ക്കും നല്‍കി ഇയാള്‍ തുടര്‍ന്നും അധ്യാപികയെ ഉപദ്രവിച്ചു. ശല്യം തുടര്‍ന്ന് ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചതോടെ ഇവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. എന്നാല്‍ ഇയാള്‍ക്കെതിരെ നടപടി ഒന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ചാനലിലൂടെ വാര്‍ത്ത പുറത്തുവന്നതോടെയാണ് തിടുക്കത്തില്‍ ഗിരീഷ് കുമാറിനെ പുറത്താക്കി മുഖ്യമന്ത്രിയുടെ ഓഫീസ് കൈകഴുകാന്‍ ശ്രമം നടത്തിയത്.

ഗിരീഷ് കുമാര്‍ താല്‍ക്കാലിക ജീവനക്കാരനാണ് എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. എന്നാല്‍ ഇയാള്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമാണ് എന്നാണ് മീഡിയ ലിസ്റ്റിലെ വിവരം. മാത്രമല്ല, നടപടി വിശദീകരിച്ചുകൊണ്ട് ഇറക്കിയ പത്രക്കുറിപ്പില്‍ പരാതിക്കാരിയായ അധ്യാപികയുടെ പേരും മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തിയതും വിവാദമായി. ഇത്തരം പരാതികളില്‍ പരാതിക്കാരിയുടെ പേര് പറയരുത് എന്ന സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+