കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണം 600 കടന്നു, 50,000 പേരെ കാണാനില്ല

  • By Aswathi
Google Oneindia Malayalam News

ദില്ലി: ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 600 കടന്നതായി മുഖ്യമന്ത്രി വിജയ് ബഹുഗുണ അറിയിച്ചു. പ്രളയത്തില്‍ ഒലിച്ചു പോയ 763 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. അവിശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ 556 മൃതദേഹങ്ങള്‍ ശനിയാഴ്ച രക്ഷാപ്രവര്‍ത്തനം നടത്തുന്ന സേനാ വിഭാഗങ്ങള്‍ പുറത്തെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 50,000 പേര്‍ ഇപ്പോഴും വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കാണാതായവരില്‍ ഒട്ടേറെ മലായാളികളും ഉള്ളതായി ഔദ്യോഗിക വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബദരീനാഥില്‍ മാത്രം എകദേശം 20 മലയാളികള്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. 34,000 പേരെ നാലു ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെ രക്ഷിച്ച സുരക്ഷിത സ്ഥലത്തേക്ക് മാറ്റാന്‍ കഴിഞ്ഞതായി ഉത്തരാഖണ്ഡ് അധികൃതര്‍ അറിയിച്ചു.

അതിനിടയില്‍ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് ഭക്ഷണവുമായി പോവുകയായിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നു. ഗീരീകുണ്ഡിനു സമീപത്തു വച്ചാണ് പ്രഭാതം ഏവിയേഷന്‍ എന്ന സ്വകാര്യ ഹെലികോപ്റ്ററാണ് തകര്‍ന്നത്. പരിക്കേറ്റ പൈലറ്റിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.

റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതു കാരണം താല്‍ക്കാലിക പാലങ്ങള്‍ നിര്‍മ്മിക്കാനും സൈനികര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

ഗൗരീഗുണ്ഡ്

ഗൗരീഗുണ്ഡ്

രക്ഷപ്പെടുത്തിയ തീര്‍ത്ഥാടകര്‍ക്ക് മരുന്നും ഭക്ഷണവും നല്‍കുന്ന സൈനികര്‍

 ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ്

ഗൗരീഗുണ്ഡില്‍ കുടുങ്ങിപോയ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്താന്‍ താഴെ ഇറക്കുന്ന ഹെലികോപ്റ്റര്‍

ഗുപ്ത് കാശി

ഗുപ്ത് കാശി

രക്ഷപ്പെടുത്തിയ തീര്‍ത്ഥാടകരെ സുരക്ഷിത സ്ഥലത്തെത്തിക്കുന്നു.

കുതിരയെ രക്ഷപ്പെടുത്തുന്ന ജനങ്ങള്‍

കുതിരയെ രക്ഷപ്പെടുത്തുന്ന ജനങ്ങള്‍

മന്ദാകിനി നദിയില്‍ ഒഴുക്കില്‍ പെട്ട കുതിരയെ രക്ഷപ്പെടുത്തുന്ന ജനങ്ങള്‍

ഗൗരീഗുണ്ഡ്- മണ്ണിടിച്ചിലില്‍

ഗൗരീഗുണ്ഡ്- മണ്ണിടിച്ചിലില്‍

മണ്ണിടിച്ചിലില്‍ തകര്‍ന്ന വീടുകളും കെട്ടിടങ്ങളും

തീര്‍ത്ഥടകരെ രക്ഷിക്കുന്ന സൈനികര്‍

തീര്‍ത്ഥടകരെ രക്ഷിക്കുന്ന സൈനികര്‍

ഗൗരീഗുണ്ഡ്- താല്‍ക്കാലിക പലം നിര്‍മ്മിച്ച് തീര്‍ത്ഥടകരെ രക്ഷിക്കുന്ന സൈനികര്‍.

ജോഷിമത്

ജോഷിമത്

വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ജോഷിമത്തിലെ പാലം.

കേദാര്‍നാഥ്

കേദാര്‍നാഥ്

പ്രദേശത്തെ കെട്ടിടങ്ങളും വീടുകളുംമെല്ലാം തകര്‍ന്നിട്ടും തകരാതെ നില്‍ക്കുന്ന കേദാര്‍നാഥിലെ ക്ഷേത്രം.

മുംബൈ

മുംബൈ

തകര്‍ന്ന കെട്ടിടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു.

English summary
Heavy rain killed more than 600 and 50,000 still stranded in Uttarakhand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X