വെങ്കയ്യയുടെ മകള്‍ക്ക് അശ്ലീല കോള്‍

മുപ്പത്തിയൊന്നുകാരനായ രമേഷ് കുമാര്‍ എന്നയാളെയാണ് പൊലീസ് കമ്മീഷണര്‍ എസ് ജോര്‍ജ്ജ് രൂപീകരിച്ച പ്രത്യേക സൈബര്‍ ടീം പിടികൂടിയത്. ശനിയാഴ്ച പിടിയിലായ ഇയാളെ പുഴാല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ചെന്നൈയിലെ കാശി തിയേറ്ററിന് സമീപത്ത് വിഷ്ണു മോട്ടോര്‍സ് എന്ന ഹീറോ ഹോണ്ട ഷോറൂം നടത്തിവരുകയാണ് ദീപ. എംടിസിയില് ചെക്കിങ് ഇന്‍സ്പെക്ടറായിരുന്ന ഒരാളുടെ മകനാണ് രമേഷെന്നും ഇയാള്‍ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലിചെയ്തിരുന്നതെന്നും പൊലീസ് പറയുന്നു.
നേരത്തേ കോളെജ് വിദ്യാര്‍ഥിനിയായ ജനനിയെ ഫോണില്‍ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇയാളെ ജയിലില്‍ അടച്ചിരുന്നു. പിന്നീട് പുറത്തിറങ്ങിയ ഇയാളെ ജനനിയുടെ ബന്ധുക്കളും കൂട്ടുകാരും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ വെങ്കയ്യയുടെ മകളുടെ നമ്പര്‍ കണ്ടെത്തി അതിലേയ്ക്ക് വിളിച്ച് അശ്ലീം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ജനനിയും ദീപയും ഒരേ സ്ഥാപനത്തിലാണ് ജോലിചെയ്യുന്നതെന്ന സംശയത്തിന്റെ പിന്‍ബലത്തിലായിരുന്നു ഇയാളുടെ ചെയ്തി.
സുവിത കൃഷ്ണന് എന്നൊരു സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സിം കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ ഫോണ്‍ കോളുകള്‍ നടത്തിയിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. സുവിതയെ കണ്ടെത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് രമേഷിനെ പിടികൂടിയത്. ഒരുവര്‍ഷം മുമ്പാണത്രേ സുവിതയ്ക്ക് സിംകാര്‍ഡ് നഷ്ടമായത്. ഈ കാര്‍ഡാണ് രമേഷ് ഉപയോഗിച്ചിരുന്നത്. അംബട്ടൂരില് വച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications