പാമോലിന്‍ കേസില്‍ വിഎസ് സമര്‍പ്പിച്ച ഹര്‍ജി തള്ളി

പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കില്ലെന്ന് വിജലെന്‍സ് സംഘം തീരുമാനിച്ചത് തെളിവുകള്‍ പരിശോധിക്കാതെയാണെന്നാണ് വിഎസ് വാദിച്ചത്. 2012 മെയ് 24 ന് അന്വേഷണ ഉദ്യോഗസ്ഥന്റെ ഉത്തരവ് സ്വീകരിക്കുകയും തങ്ങളുടെ ഹര്‍ജി തള്ളുകയും ചെയ്തു കൊണ്ടാണ് തൃശ്ശൂര്‍ വിജലെന്‍സ് കോടതി ഉത്തരവ് ഇറക്കിയതെന്നാണ് വിഎസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.
വിഎസ്സിന്റെ വാദം ഹൈക്കോടതി പൂര്‍ണമായും തള്ളിക്കളഞ്ഞു. കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കില്ലെന്നു രണ്ടു പ്രവശ്യം തെളിയിക്കപ്പെട്ടപ്പോഴൊന്നും കോടതിയെ സമീപിക്കാത്ത വിഎസ്സ് ഇപ്പോള്‍ രാഷ്ട്രീയ മുഖത്തോടെയാണ് കോടതിയെ സമീപിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
കേസില്‍ ഇടപെടാന്‍ വിഎസ്സിന് അധികാരമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. 1992 കരുണാകരന്‍ മന്ത്രിസഭയില്‍ ഉമ്മന്‍ചാണ്ടി ധനമന്ത്രി ആയിരിക്കുമ്പോഴാണ് പാമോലിന്‍ ഇടപാട് നടന്നത്. ഇടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അത് ധനമന്ത്രിയുടെ അറിവോടെ ആയിരിക്കും എന്ന് ടിഎച്ച് മുസ്തഫ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഉമ്മന്‍ ചണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശം നല്‍കിയത്.












Click it and Unblock the Notifications