കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിന് പുതിയ കിരീടാവകാശി

  • By Meera Balan
Google Oneindia Malayalam News

ദോഹ: ഖത്തര്‍ ഭരണമാറ്റത്തിനൊരുങ്ങുന്നു. ഭരണം മകന് കൈമാറുന്നതായി രാജാവ് ഷെയ്ഖ് ഹമാദ് ബിന്‍ ഖലീഫ അല്‍ താനി കുടുംബാംഗങ്ങളോട് 2013 ജൂണ്‍ 24 ന് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. മകനായ ഷെയ്ഖ് തമീമിന് അധികാരം നല്‍കാനാണ് രാജാവ് തീരുമാനിച്ചിരിക്കുന്നത്

King, Qatar

തമീമിന്റെ പൂര്‍വ്വികര്‍ ഖത്തര്‍ ഭരിയ്ക്കാന്‍ ആരംഭിച്ചിട്ട് 130 വര്‍ഷങ്ങള്‍ കഴിഞ്ഞു. അറബ് രാഷ്ട്രങ്ങളില്‍ തന്നെ പ്രകൃതി വാതം കയറ്റുമതി ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ ഉള്ള രാഷട്രമാണ് ഖത്തര്‍. ഉയര്‍ന്ന ജനസംഖ്യയും ഭൂവിസ്തൃതിയും ഇല്ലെങ്കിലും എണ്ണപ്പാടങ്ങളുടെ ശേഖരം ഖത്തറിനെ സന്പന്നമാക്കി മാറ്റുന്നു.

രാജാവിന്റെ തീരുമാനത്തില്‍ അതിശയപ്പെടേണ്ടതായി ഒന്നും തന്നെയില്ലെന്നാണ് ജനങ്ങളുടെ അഭിപ്രായം. കാരണം പൊതുവേദികളിലും മറ്റും തന്റെ അനന്തരാവകാശി എന്ന നിലയില്‍ രാജാവ് തമീമിനെ പരിചയപ്പെടുത്തിയിരുന്നതായിട്ടാണ് ജനങ്ങളുടെ വിലയിരുത്തല്‍.

പിതാവിന്റെ പാത പിന്‍തുടര്‍ന്ന് തമീം രാഷ്ട്രത്തെ സമ്പന്നമാക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. അധികാരം കൈമാറിയാലും തമീം ഭരിക്കുന്നത് പിതാവിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും എന്നന്നാണ് വിലയിരുത്തല്‍ .
.

അധികാരകൈമാറ്റവുമായി ബന്ധപ്പെട്ട് 2013 ജൂണ്‍ 25 ന് നിലവിലെ രാജാവായ ഷെയ്ഖ് ഹമാദ് ബിന്‍ ഖലീഫ അല്‍ താനി പ്രസംഗിയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

English summary
The emir of Qatar told his family on Monday he would hand power to his son, al Jazeera reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X