Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ മന്ത്രി എസി ഷണ്‍മുഖദാസ് അന്തരിച്ചു

A.C. Shanmughads
കോഴിക്കോട്: മുന്‍മന്ത്രിയും എന്‍സിപി ദേശീയ പ്രവര്‍ത്തകസമിതി അംഗവുമായ എ സി ഷണ്‍മുഖദാസ്(73) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ജൂണ്‍ 27 വ്യാഴാഴ്ച രാത്രി ഒന്‍പതരയോടയായിരുന്നു അന്ത്യം. ദേഹാസ്വാസ്യത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. നേരത്തെ കരള്‍ രോഗബാധിതനായിരുന്നു .

മൂന്ന് തവണ മന്ത്രിയും തുടര്‍ച്ചയായി 25 വര്‍ഷം എംംഎല്‍എയുമായിരുന്നു. 32 വര്‍ഷം ബാലുശ്ശേരി മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. 1970 ലെ ഇടക്കാല തെരഞ്ഞെടുപ്പിലാണ് ആദ്യമായി ബാലുശ്ശേരിയില്‍ നിന്ന് മത്സരിക്കുന്നത്. 2001 ലാണ് അവസാനമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നായനാര്‍ മന്ത്രിസഭയില്‍ 1980 കളില്‍ ജലസേചന മന്ത്രിയായും 87 ലും 96 ലും ആരോഗ്യമന്ത്രിയായും പ്രവര്‍ത്തിച്ചു.

ധര്‍മ്മടെ ചീനാന്‍ സ്വദേശി കുഞ്ഞിരാമന്റെയും അണിയേരി വെങ്ങിലാട്ട് ശാരദാമ്മയുടേയും മകനായി 1939 ജനവരി അഞ്ചിനാണ് ജനനം. ഗോവ വിമോചന സമരത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. കെഎസ് യുവിന്റെയും യൂത്ത്‌കോണ്‍ഗ്രസിന്റെയും സംസ്ഥാന സെക്രട്ടറി ആയിരുന്നു.

വിദ്യാര്‍ഥി ജീവിതാകാലം മുതല്‍ ജീവിതാന്ത്യം വരെയും പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ചു. 1969 ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഊണും ഉറക്കവുമില്ലാതെ പാര്‍ട്ടിയെ കരുപ്പിടിപ്പിക്കുന്നതിനായി ഇറങ്ങിത്തിരിച്ചു. ചെറുപ്പക്കാരെ രാഷ്ട്രീയത്തിലേക്കിറക്കി പുതിയ തലമുറയെ വാര്‍ത്തെടുത്തു. കേരളരാഷട്രീയത്തിലെ ആദര്‍ശ ധീരനും സത്യസന്ധനുമായ രാഷട്രീയ നേതാക്കളില്‍ ഒരാളായിരുന്നു ഷണ്‍മുഖദാസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ലളിതമായ ജീവിതം നയിക്കണെമന്ന് അദ്ദേഹം ആഗ്രഹിച്ചു.

മൃതദേഹം രാവിലെ 11 മണിമുതല്‍ ബാലുശ്ശേരി കമ്മ്യൂണിറ്റി ഹാളിലും ഉച്ച്ക്ക് രണ്ട് മുതല്‍ 4.30 വരെ കോഴിക്കോട് ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+