കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ജീവനക്കാരും മുഖ്യനെതിരെ?

  • By Aswathi
Google Oneindia Malayalam News

Solar light
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഫെയ്‌സ് ബുക്കിലൂടെ മുഖ്യമന്ത്രിക്കും സര്‍ക്കാറിനും എതിരെ അപകീര്‍ത്തിപരമായ ചിത്രങ്ങളും സന്ദേശങ്ങളും പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റിലെ രണ്ടു ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പിലെ പ്രേമാനന്ദിനെയും നിയമ വകുപ്പിലെ അസിസ്റ്റന്റ് ആയ ചന്ദ്ര പ്രസാദിനെയുമാണ് പൊതുഭരണ വകുപ്പ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

സര്‍ക്കാര്‍ ജീവനക്കാര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെ സര്‍ക്കാരിന്റെ സത്‌പേരിന് കളങ്കം വരുത്തുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ കൈമാറുന്നതും കാര്‍ട്ടൂണുകള്‍ പോസ്റ്റ് ചെയ്യുന്നതും സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പൊതുഭരണ സെക്രട്ടറി, ഇത്തരം നടപടിയിലൂടെ ജീവനക്കര്‍ സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

എന്നാല്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് തെന്നെ പുറത്താക്കിയതെന്നും സോളാര്‍ തട്ടിപ്പിനെ കുറിച്ചുള്ള ഒരു ചിത്രം ഷെയര്‍ ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്നും പ്രേമാനന്ദ് പറഞ്ഞു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു ഫയല്‍ വച്ചുതാമസിപ്പിച്ചു എന്നാരോപിച്ച് നേരത്തെ ജി ബൈജു എന്ന മറ്റൊരു ജീവനക്കാരനെയും സസ്‌പെന്റ് ചെയ്തിരുന്നത്രെ.

English summary
Two officers suspended from the job for posted picture in facebook against government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X