കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യനെന്നു കരുതി മാണിക്ക് നേരെ കരിങ്കൊടി

  • By Aswathi
Google Oneindia Malayalam News

പൊന്‍കുന്നം: സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജിക്കായി നാടുനീളെ പ്രതിഷേധം നടത്തുകയാണ് ഇതര കോണ്‍ഗ്രസ് സംഘടനകള്‍. പൊന്‍കുന്നില്‍ മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധം നടത്താന്‍ കാത്തിരുന്നവര്‍ക്കു മുന്നിലൂടെ പോയത് കെഎം മാണിയുടെ വാഹനമായിരുന്നു. മഖ്യമന്ത്രിയാണെന്ന് തെറ്റിധരിച്ച് പ്രപര്‍ത്തകര്‍ മാണിക്കു നേരെ കരിങ്കൊടി പ്രയോഗം നടത്തി.

യുവജന സംഘടനയായ യുവമോര്‍ച്ചയ്ക്കാണ് ആളുമാറി അബന്ധം പറ്റിയത്. മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ഇടത് ബിജെപി പാര്‍ട്ടികളുടെയും അവരുടെ യുവജന സംഘടനകളുടെയും ആവശ്യം.

പേഴ്‌സണല്‍ സ്റ്റാഫായിരുന്ന ജോപ്പാനെ സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതു മുതല്‍ മുഖ്യമന്ത്രിക്കെതിരെയുള്ള ഇതര കോണ്‍ഗ്രസ് പാര്‍ട്ടികളുടെയും അവരുടെ യുവജന സംഘടനകളുടെയും പ്രതിഷേധം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മുഖ്യമന്ത്രിക്ക് വഴിനീളെ കരിങ്കൊടിയുയര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍ നേരിടേണ്ടി വന്നു.

ഡിവൈഎഫ്‌ഐ, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് ക്ലിഫ് ഹൗസിലേക്ക് പോകേണ്ടിയിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം നേരെ സെക്രട്ടറിയേറ്റിലേക്ക് വഴിതിരിച്ചു വിടേണ്ടി വന്നു.

English summary
Yuvamorcha activists mistaken, to protest KM Mani , actually they aimed chief minister Oommen Chandy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X