നൈജീരിയയില്‍ ഇസ്ലാമിക ആക്രമണം:42പേരെ ചുട്ടുകൊന്നു

നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരെ വെടിവച്ചും ജീവനോടെ ചുട്ടുമാണ് കൊലപ്പെടുത്തിയതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. 2012 ജനുവരി മാസത്തില്‍ മൂസ്ലീം തീവ്രവാദ സംഘടനയായ ബൊകോ ഹരാം, നൈജീരിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കനോയില്‍ നടത്തിയ ആക്രമണത്തില്‍ 170ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
തൊട്ടടുത്തമാസം കോഗിയില്‍ തോക്കുധാരികളായ സംഘം ജയിലില്‍ നിന്ന് 200 പേരെ മോചിപ്പിച്ചു. രാജ്യത്ത് ഇസ്ലാലിമ നിയമം നടപ്പിലാക്കണം എന്നാവശ്യപ്പെട്ടാണ് ബൊകോ ഹരാം രാജ്യത്തുടനീളം ആക്രമങ്ങള്‍ അഴിച്ചു വിടുന്നത്.
ബൊകോ ഹരാമിന്റെ ആക്രമണ പരമ്പരയെ തുടര്‍ന്ന് മെയ് പകുതിയോടെ യൊബേ ഉള്‍പ്പടെയുള്ള മൂന്ന് വടക്കു കിഴക്കന്‍ സംസ്ഥനങ്ങളില്‍ നൈജീരിയന്‍ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവിടങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് വേണ്ടി അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു.












Click it and Unblock the Notifications