കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാലുവിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിയ്ക്കും

  • By Lakshmi
Google Oneindia Malayalam News

Shalu Menon
തിരുവന്തപുരം: സോളാര്‍ തട്ടിപ്പ് അറസ്റ്റിലായ നടി ശാലു മേനോന്റെ ജ്യാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. വിശദമായ ചോദ്യം ചെയ്യലിനായി ശാലുവിനെ കസ്റ്റഡിയില്‍ വേണമെന്ന ഡി.സി.ആര്‍.ബി. ഡി.െവെ.എസ്.പി റെജി ജേക്കബിന്റെ അപേക്ഷയും കോടതി പരിഗണിക്കും. സോളാര്‍ കേസില്‍ രണ്ടാം പ്രതിയാണ് ശാലുമേനോന്‍. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ശാലുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

സോളാര്‍ കേസില്‍ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കണമെന്ന് മജിസ്‌ട്രേട്ടിന്റെ നിര്‍ദ്ദേശമുണ്ട്. നേരത്തെ നിര്‍ദേശിച്ചിരുന്നു. പലരെയും കബളിപ്പിച്ച് കൈക്കലാക്കിയ പണം കൊണ്ട് ബിജു വാങ്ങിക്കൊടുത്ത വിലയേറിയ വസ്ത്രങ്ങളും ആഭരണങ്ങളും ആഡംബരകാറും പണവും ശാലുവിനു മാത്രം അറിയാവുന്ന ആരുടെയോ പക്കല്‍ സൂക്ഷിച്ചിരിക്കുന്നതായിട്ടാണ് പൊലീസ് സംശയിക്കുന്നത്.

ഇവയെല്ലാം കണ്ടെടുക്കാതെ തെളിവ് ശേഖരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യങ്ങള്‍ അറിയാന്‍ ശാലുവിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കാണിച്ചാണ് ഡിവൈഎസ്പി റെജി ജേക്കബ് അപേക്ഷ നല്‍കിയിരിക്കുന്നത്.

തട്ടിയെടുത്ത പണത്തില്‍ നിന്ന് ഓരോ പവന്‍ വീതമുള്ള 3 സ്വര്‍ണ്ണ നാണയങ്ങള്‍, വജ്രം പതിപ്പിച്ച സ്വര്‍ണ്ണ മോതിരം, നവരത്‌നകല്ല് പതിച്ച മോതിരം, സ്വര്‍ണ്ണ വള, സ്വര്‍ണ്ണ മാല എന്നിവ ബിജു ശാലുവിന് വാങ്ങിക്കൊടുത്തതായി വ്യക്തമായിട്ടുണ്ട്. ചങ്ങനാശ്ശേരിയില്‍ ശാലു പണിത വീടിനും അരവിന്ദാക്ഷ മേനോന്‍ മെമ്മോറിയല്‍ നൃത്തവിദ്യാലയത്തിനും പണം നല്‍കിയത് ബിജുവായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.

സോളാര്‍ തട്ടിപ്പ് കേസില്‍ ശാലൂ പ്രതിയായത് സ്വിസ് സോളാറിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയിലാണ്. ബിജു രാധാകൃഷ്ണന്‍ കബളിപ്പിച്ച് പണം തട്ടിയ ഡോക്ടര്‍ മാത്യു തോമസിന്റെ പരാതിയിലും ശാലു പ്രതിയാക്കപ്പെട്ടത് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന സ്ഥാനം വഹിച്ചിരുന്നതു കൊണ്ടാണ്.

English summary
Court will consider actress Salu Menon's, who had arrested in relation with solar scam, bail plea on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X