കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഫറി കളിക്കാരനെ കുത്തി റഫറിയെ കാണികള്‍ കൊന്നു

  • By Meera Balan
Google Oneindia Malayalam News

സാവോപോളോ: ഫുട്‌ബോള്‍ മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് കാട്ടിയിട്ടും കളിക്കളം വിട്ട് പോകാത്ത കളിക്കാരനെ റഫറി കുത്തി. അക്രമാസക്താരായ ജനക്കൂട്ടം റഫറിയുടെ തല അറുത്ത് മാറ്റി. റഫറി ഒക്ടാവിയ ഡാ സില്‍വ(20) ആണ് കളിക്കാരനായ ജോസ്‌നിര്‍ ഡോഡ് സാന്‍ഡോസ് (30) നെ കളിക്കളത്തില്‍ വച്ച് കുത്തിയത്.സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.

Football

ഒരു പ്രാദേശിക ലീഗ് മത്സരത്തിനിടെയാണ് ബ്രസീലില്‍ ഈ ദാരുണ സംഭവം ഉണ്ടായത്. കളിക്കാരനെ റഫറി കുത്തിയതോടെ അക്രമാസക്തരായ ജനക്കൂട്ടം മൈതാനത്തേക്ക് ഇരച്ച് കയറി. റഫറിക്ക് നേരെ കല്ലുകള്‍ എറിയുകയും കൂട്ടമായ് അക്രമിക്കുകയും അയാളുടെ തല അറുത്ത് മാറ്റുകയും ചെയ്തു. 2013 ജൂണ്‍ 30 നാണ് സംഭവം. പിയോXII എന്ന ടൗണിലാണ് സംഭവം നടക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് ജൂലൈ 2 നാണ് 27 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

2016 ല്‍ ഒളിംപിക്സിനും 2014 ല്‍ ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ക്കും വേദിയാണ് ബ്രസീല്‍. 2010 ല്‍ മാത്രം 50,000 പേരാണ് ബ്രസീലില്‍ കൊല്ലപ്പെട്ടത്. ദാരിദ്ര്യം മാറ്റിയിട്ട് മതി ആഘോഷങ്ങള്‍ എന്നാണ് പ്രക്ഷോഭകാരികള്‍ പറയുന്നത്. ഫുട്ബോള്‍ മത്സരത്തിനും ഒളിംപിക്സ് മത്സരങ്ങള്‍ക്കുമായി കോടിക്കണക്കിന് രൂപയാണ് രാജ്യത്ത് ചെലവഴിക്കുന്നത് എന്നാണ് ആരോപണം.

English summary
One man has been arrested in northern Brazil after a referee who fatally stabbed an amateur player over his refusal to leave the field was decapitated by a mob, police said on Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X