കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സരിതയ്ക്ക് പണം നല്‍കിയത് മുഖ്യന്റെ ഉറപ്പില്‍'

  • By Aswathi
Google Oneindia Malayalam News

Oommen Chandy
പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് മുഖ്യമന്ത്രിയില്‍ പിടിമുറുക്കുന്നു. മുഖ്യമന്ത്രിയെ കണ്ട് സോളാര്‍ വിഷയം സംസാരിച്ചെന്ന് ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍. കേസിലെ പ്രതികളായ സരിത എസ് നായര്‍ക്കും ടെന്നി ജോപ്പനും ഒപ്പം 2012 ജൂലൈ 9നാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് ശ്രീധരന്‍ നായര്‍.

സോളാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സരിത ആവശ്യപ്പെട്ട മൂന്നാം ഗഡുവായ 15 ലക്ഷം നല്‍കിയതെന്ന് ശ്രീധരന്‍ നായര്‍ പറഞ്ഞു. നിങ്ങളെപ്പോലുള്ളവര്‍ സോളാര്‍ പദ്ധതികള്‍ക്ക് മുന്നിട്ട് ഇറങ്ങണമെന്നും വൈദ്യുതി പ്രതിസന്ധിക്ക് ഇതാണ് പരിഹാര മാര്‍ഗമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നത്രെ. സബ്‌സിഡി ഉള്‍പ്പടെ മറ്റ് കാര്യങ്ങള്‍ ലക്ഷ്മി നായര്‍ പറഞ്ഞിട്ടുണ്ടല്ലോ എന്നും മുഖ്യമന്ത്രി തിരക്കി.

അതേസമയം സോളാര്‍ തട്ടിപ്പിനിരയായ തിരവനന്തപുരം സ്വദേശി ടിസി മാത്യു മുഖ്യമന്ത്രിക്കെതിരെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ ഓഫീസുമായും ബന്ധമുണ്ടെന്ന് പറഞ്ഞ് സരിത പണം തട്ടിയെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയോട് പരാതി പറയാന്‍ ചെന്നപ്പോള്‍ അദ്ദേഹം ജോപ്പനെ ന്യായീകരിച്ചെന്നും പരാതിയില്‍ പറയുന്നു.

മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞ് പുറത്തിറങ്ങിയ ഉടന്‍ വിവരം മനസ്സിലാക്കി സരിത ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ടിസി മാത്യു പറഞ്ഞു. മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്റെ പേരില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്ത് സ്ഥലം വാങ്ങാന്‍ സരിത സഹായിച്ചിരുന്നായി സരിത ഇയാളോട് പറഞ്ഞിരുന്നത്രെ.

English summary
Sreedharan Nair says he met Saritha S. Nair, one of the accused in the case, along with Chief Minister Oommen Chandy on 9 July 2009.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X