കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ വിവാദം: സോണിയ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

  • By Aswathi
Google Oneindia Malayalam News

Sonia Gandhi, Oommen Chandy
ദില്ലി: സോളാര്‍ തട്ടിപ്പ് കേസ് ഉള്‍പ്പടെ കേരളത്തിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച്, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക്കിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. നിയമസഭാ സമ്മേളനം കഴിഞ്ഞാല്‍ സംസ്ഥാനപ്രശ്‌നങ്ങളില്‍ ഹൈക്കമാന്റിന്റെ കര്‍ശന നടപടിയുണ്ടാകും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വയ്ക്കും എന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് മുകുള്‍ വാസ്‌നിക് മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന വിഷയങ്ങളില്‍ ആവശ്യമുള്ള സമയത്ത് ഹൈക്കമാന്റ് ഇടപെടും. കേരളത്തിലെ പ്രശ്‌നങ്ങള്‍ അവിടെ തന്നെ പരിഹരിക്കുമെന്നും വാസ്‌നിക് വ്യക്തമാക്കി.

അതേ സമയം, സോളാര്‍ വിഷയത്തില്‍ പ്രതിരോധ മന്ത്രി എകെ ആന്റണി മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചു. കേരളത്തില്‍ രാഷ്ട്രീയ പ്രതിസന്ധി ഇല്ലെന്നും ഭരണമാറ്റം പ്രതീക്ഷിക്കേണ്ടന്നും ആന്റണി പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന്റെ സമര രീതികളെ ആന്റണി വിമര്‍ശിച്ചു. മുഖ്യമന്ത്രി രാജി വയ്‌ക്കേണ്ടതില്ലെന്നും ഹൈക്കമാന്റെന്റെ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Congress president Sonia Gandhi seek the solar report to AICC general secretary Mukul Wasnik.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X