കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറിന് ഇഎംഐ അടയ്ക്കണ്ട;പരസ്യം പതിച്ചാല്‍ മതി?

  • By Meera Balan
Google Oneindia Malayalam News

മുംബൈ: ഇനി കാറുകളുടെ ഇഎംഐ അടച്ച് തീര്‍ക്കാന്‍ ഒരു എളുപ്പ വഴി. പൂനെയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രീമേഴ്‌സ് എന്ന പരസ്യക്കമ്പനിയാണ് ഇ എംഐ അടയ്ക്കുന്നതിന് പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചത്. ഇനി മുതല്‍ ഇ എം ഐ പണമായി അടച്ച് തീര്‍ക്കുന്നതിന് പകരം നിങ്ങളുടെ കാറില്‍ കമ്പനി പറയുന്ന പരസ്യം ഒട്ടിച്ചാല്‍ മതി. അഞ്ച് വര്‍ഷത്തെ ഇഎംഐ കാലാവധിയില്‍ മൂന്ന് വര്‍ഷം ഇത്തരത്തില്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിലൂടെ ഒഴിവായി കിട്ടും.

Maruti, Alto, Car

ആറ് ലക്ഷം രൂപയ്ക്കുള്ളില്‍ വില വരുന്ന ചെറു കാറുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാറിന്റെ 40 മുതല്‍ 60 ശതമാനം വരെയുള്ള ഭാഗത്ത് പരസ്യങ്ങള്‍ ഒട്ടിയ്ക്കും. ചുരുക്കത്തില്‍ കാര്‍ ഒരു പരസ്യ വണ്ടിയായി മാറും. ഇത്തരത്തില്‍ പദ്ധതി ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക് അഞ്ച് വര്‍ഷം ഇഎംഐയില്‍ നിന്ന് മൂന്ന് വര്‍ഷത്തെ ഇളവ് നല്‍കും. ശേഷിക്കുന്ന രണ്ട് വര്‍ഷത്തെ തുക മാത്രം അടച്ച് തീര്‍ത്താല്‍ മതി. മൂന്ന് വര്‍ഷം കഴിയുമ്പോള്‍ പരസ്യങ്ങള്‍ കാറില്‍ നിന്ന് നീക്കം ചെയ്യും.

ദില്ലിയില്‍ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. വര്‍ഷത്തിന്റെ അവസാനത്തോട് കൂടി മറ്റ് പ്രധാന നഗരങ്ങളില്‍ കൂടി പദ്ധതി വ്യാപിപ്പിയ്ക്കും. 15,000 കാറുകളാണ് ഈ വര്‍ഷം ഇത്തരത്തില്‍ വില്‍ക്കാന്‍ ഉദ്ദേശിയ്ക്കുന്നത്. അടുത്ത വര്‍ഷം ഒരു ലക്ഷം കാറുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വില്‍ക്കാനാണ് നീക്കം. ദില്ലിയില്‍ 2013 സെപ്റ്റംബറില്‍ പദ്ധതി ആരംഭിയ്ക്കും. 500 മുുതല്‍ 750 കാറുകളാണ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. 150 കോടി രൂപയുടെ വരുമാനമാണ് പദ്ധതിയുടെ ആദ്യഘട്ടമായ ഈ വര്‍ഷത്തില്‍ കമ്പനി പ്രതീക്ഷിക്കുന്നത്.

English summary
Pune-based media and advertising firm Dreamers media and advertising has launched this scheme. They will pay the installments for your car for the first 3 years on a 5-year term loan, and generate revenues by selling 40-60% of the body shell of the vehicle to display ads
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X