കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമനിര്‍മ്മാണ സഭകളില്‍ ഇനിയെത്ര പേര്‍ക്ക് തുടരാം?

  • By Aswathi
Google Oneindia Malayalam News

Parliament
ദില്ലി: ഇനി നിയമനിര്‍മ്മാണ സഭകളില്‍ എത്ര എംപിമാരും എംഎല്‍എമാരും ഉണ്ടാകുമെന്ന് കണ്ടറിയണം. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ദിവസം മുതല്‍ നിയമനര്‍മ്മാണ സഭകളില്‍ ജനപ്രതിനിധികളുടെ അംഗത്വം നഷ്ടമാകുമെന്ന് സുപ്രീം കോടതി ഉത്തരവിറക്കിയ സാഹചര്യത്തില്‍ 30 ശതമാനം ജനപ്രതിനിധികള്‍ക്കും അംഗത്വം നഷ്ടമാകുമെന്നുറപ്പായി.

ഇപ്പോള്‍ പദവിയില്‍ തുടരുന്ന എംപിമാരും എംല്‍എമാരുമടക്കം 4807 ജനപ്രതിനിധികളില്‍ 30 ശതമാനം പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുണ്ട്. അതില്‍ തന്നെ പതിനാല് പേര്‍ക്കെതിരെയുള്ളത് ഗുരുതരമായ കുറ്റമാണ്. ഇവയില്‍ ശിക്ഷിക്കപ്പെട്ടാല്‍ പിന്നെ ഇവരുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാകും എന്ന് പറയേണ്ടതില്ലല്ലോ. തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പകെ ഇവര്‍ തന്നെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്ന കേസ് കണക്കുകളാണിവ.

ആകെ 543 എംപിമാരില്‍ 162 പേര്‍ക്കെതിരെയും രാജ്യസഭയില്‍ 232 അംഗങ്ങളില്‍ 40 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുണ്ട്. രാജ്യത്തെ 4032 എംഎല്‍എമാരില്‍ 1258 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ട്. ജാര്‍ഖണ്ഡിലാണ് ക്രിമിനല്‍ കേസുകള്‍ നേരിടുന്ന ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ളത്. ബിഹാറിലെ 58ശതമാനവും ഉത്തര്‍പ്രദേശിലെ 47ശതമാനംവും എംഎല്‍എമാര്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ട്. മണിപ്പൂരില്‍ ഒരൊറ്റ എംഎല്‍എക്കെതിരെയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സുപ്രീം കോടതി വിധി അനുസരിച്ച് ക്രിമിനല്‍ കേസുകളില്‍ രണ്ട് വര്‍ഷം ശിക്ഷിക്കപ്പെട്ടവര്‍ക്ക് നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും മത്സരിക്കാന്‍ കഴിയില്ല. സിറ്റിംങ് അംഗങ്ങളെ ശിക്ഷിച്ചാല്‍ ഇവരുടെ അംഗത്വം റദ്ദ് ചെയ്യും. ഇത്തരത്തിലുള്ളവര്‍ക്ക് പരിരക്ഷ നല്‍കുന്ന ചട്ടം 8(4) കോടതി റദ്ദ് ചെയ്തു.

English summary
Then how much MP and MLA are can stay in office based on Supreme court order, that is convicted lawmakers cannot stay in office.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X