ഉത്തരേന്ത്യയില്‍ റംസാന്‍ ജൂലായ് 11 ന്

ദില്ലി: ഉത്തരേന്ത്യയില്‍ റംസാന്‍ വ്രതാചരണം 2013 ജൂലായ് 11 ന് തുടങ്ങി. ജൂലായ് 10ന് മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണിത്. ദക്ഷിണേന്ത്യയിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ജൂലായ് 10 ന് തന്നെ റംസാന്‍ വ്രതാചരണം തുടങ്ങിയിരുന്നു.
ദില്ലിയിലും ഉത്തരേന്ത്യയിലും ജൂലായ് 9 ന് ആകാശം മേഘാവൃതമായിരുന്നു. അതുകൊണ്ട് മാസപ്പിറ കാണാന്‍ സാധിച്ചിരുന്നില്ല. ജൂലായ് 10 നാണ് ഇവിടെ മാസപ്പിറവി കണ്ടത്. ശഅബാന്‍ 30 പൂര്‍ത്തിയാക്കിയാണ് ഉത്തരേന്ത്യയില്‍ റംസാന്‍ മാസം തുടങ്ങിയത്.
ദില്ലി ഇമാമും ഫത്തേപ്പൂര്‍ ഇമാമും അടക്കമുള്ള ഖാസിമാര്‍ ചേര്‍ന്നാണ് ജൂലായ് 11 റംസാന്‍ ഒന്നായി കണക്കാക്കിയത്. പകല്‍ ഭക്ഷണം ഒഴിവാക്കുന്നത് മാത്രമല്ല റംസാന്‍ വ്രതം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഫത്തേപ്പൂര്‍ ഇമാം മൗലാന മുഫ്തി മുക്കാരം അഹമ്മദ് പറഞ്ഞു. ഒരു തരത്തിലുള്ള സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും റ്ംസാന്‍ മാസത്തില്‍ വിശ്വാസികള്‍ ഏര്‍പ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണത്തെ റംസാന്‍ മാസ കാലത്ത് പകലിന് ദൈര്‍ഘ്യം കൂടുതലാണ്. റംസാന്‍ തുടങ്ങിയതോടെ മുസ്ലീം ആരാധനാലയങ്ങളും വീടുകളും ഭക്തി സാന്ദ്രമായി. റിലീഫ് പ്രവര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളുമായി മതസംഘടനകള്‍ സജീവമായിക്കഴിഞ്ഞു.
കേരളമടക്കം ദക്ഷിണേന്ത്യയിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ജൂലായ് 10 ന് റംസാന്‍ വ്രതാചരണം തുടങ്ങി. റംസാന്‍ ഒന്നിന് തന്നെ കേരളത്തില്‍ ഇടത് പാര്‍ട്ടികള്‍ ഹര്‍ത്താല്‍ നടത്തിയതിനെരിരെ മുസ്ലീം ലീഗ് അടക്കമുള്ളവര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications