കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദകേസ്, മുസ്ലിംങ്ങള്‍ക്കായി പ്രത്യേകപാനല്‍?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: തീവ്രവാദകേസുകള്‍ പരിഗണിയ്ക്കുന്നതിന് പ്രത്യേക പാനല്‍ വേണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി റഹ്മാന്‍ഖാന്‍. മുസ്ലിങ്ങള്‍ക്കെതിരായ തീവ്രവാദക്കേസുകള്‍ പരിഗണിക്കുന്നതിന് പ്രത്യേക പാനല്‍ വേണമെന്ന ആവശ്യമാണ് മന്ത്രി മുന്നോട്ട് വച്ചത്. തീവ്രവാദക്കേസുകളില്‍ പെട്ട് ഒട്ടേറെ നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരാണ് ജയിലുകളില്‍ കഴിയുന്നതെന്നും റഹ്മാന്‍ ഖാന്‍.

Rahman, Khan

തീവ്രവാദക്കേസുകള്‍ പരിഗണിയ്ക്കുന്ന പരമോന്നത സമിതി ആയിരിക്കണമിതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമിതിയ്ക്കായുള്ള നിര്‍ദ്ദേശങ്ങളുടെ അന്തിമ രൂപം പ്രധാനമന്ത്രിക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി മുതലാണ് തീവ്രവാദക്കേസുകളില്‍ പ്പെട്ട മുസ്ലീം യുവാക്കള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് വേണ്ടി പ്രത്യേക കോടതികള്‍ തുടങ്ങണമെന്ന് ആവശ്യം ഉയര്‍ന്ന് വന്നത്.

പൊതുതെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷത്തിന്റെ വോട്ട് നിര്‍ണായകമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ കേന്ദ്രത്തിന്റെ പ്രീണന നയത്തിന്റെ ഭാഗമായാണ് തീരുമാനത്തെ വിലയിരുത്തപ്പെടുന്നത്. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന വാദവുമായി നടക്കുന്ന ബിജെപി ഈ തീരുമനത്തെ ശക്തിയായി എതിര്‍ക്കുന്നു. രാജ്യത്ത് ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും നീതി നടപ്പാക്കാന്‍ പ്രത്യേക കോടതികള്‍ വേണമെന്ന വാദം അംഗീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത നേതാക്കള്‍ക്കും വിമുഖതയുണ്ട്.

English summary
Union minority affairs minister Rahman Khan wants the government to form an all-powerful taskforce to monitor and review terror cases against Muslims, arguing that it is needed to ensure justice for "innocent Muslim youth" languishing in jails after being framed in terror cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X