കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിസിടിവി പരിശോധന അന്വേഷണം നീട്ടാനുള്ള തന്ത്രം'

  • By Aswathi
Google Oneindia Malayalam News

CPM flag
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് അന്വേഷണം നീട്ടാനുള്ള തന്ത്രമാണെന്ന് സിപിഎം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള വിദഗ്ധസമിതിയുമായി സഹകരിക്കാന്‍ സിപിഎം തയ്യാറായില്ല. മുഖ്യമന്ത്രിയുടെ തുറന്ന കത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മറുപടി നല്‍കും.

സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് ശ്രീധരന്‍ നായര്‍ക്കൊപ്പം സരിതയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടിട്ടുണ്ടോ എന്നറിയാല്‍ വേണ്ടിയാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. എന്നാല്‍ പരിശോധന പ്രഹസനമാണെന്നും ദൃശ്യങ്ങള്‍ കണ്ടെത്താനല്ല അന്വേഷണം നീട്ടാനുള്ള തന്ത്രമാണ് പരിശോധനയ്ക്ക് പിന്നിലെന്നും സിപിഎം ആരോപിക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവിയില്‍ ഒരു വര്‍ഷം മുമ്പത്തെ ദൃശ്യങ്ങള്‍ എടുക്കാന്‍ കഴിയില്ലെന്ന് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ സാങ്കേതിക വശങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തുന്ന അന്വേഷണ സംഘത്തിലെ മൂന്നംഗസമിതിയില്‍ ഒരാള്‍ പ്രതിപക്ഷം നിയോഗിക്കുന്ന ആളായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യ ആവശ്യപ്പെട്ടു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്.

English summary
CPM not cooperate with CCTV investigation in chief minister's office.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X