കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് വേണ്ടെന്ന് മായാവതി;എതിര്‍ത്ത് ബിജെപി

  • By Soorya Chandran
Google Oneindia Malayalam News

ലഖ്‌നൗ: ആര്‍എസ്എസിനേയും വിശ്വഹിന്ദു പരിഷത്തിനേയും നിരോധിക്കണമെന്ന മായാവതിയുടെ ആവശ്യത്തിനെതിരെ ബിജെപി രംഗത്തെത്തി. ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി)ക്ക് ആളെ കിട്ടാത്തതുകൊണ്ടാണ് മായാവതി ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്ന് ബിജെപി ഉത്തര്‍പ്രദേശ് ഘടകം പ്രസിഡന്റ് ലക്ഷ്മികാന്ത് ബാജ്‌പേയ് പറഞ്ഞു.

Mayawati

വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി മായാവതി ആര്‍എസ്എസിനേയും വിഎച്പിയേയും നിരോധിക്കട്ടെ എന്നും ലക്ഷ്മികാന്ത് ബാജ്‌പേയി പറഞ്ഞു. കാര്യം നടന്നില്ലെങ്കില്‍ മായാവതി യുപിഎക്കുള്ള പിന്തുണ പിന്‍വലിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

ബിജെപിയുടെ സഹായത്തോടെയും ആര്‍എസ്എസിന്റെ ആശീര്‍വാദത്തോടെയും ആയിരുന്നു മായാവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ മുസ്ലീം വോട്ട് ബാങ് ലക്ഷ്യമിട്ടാണ് ഇപ്പോള്‍ മായാവതി ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്നും ബിജെപി നേതാവ് ആരോപിച്ചു.

ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച് വോട്ട് നേടാനാണ് തങ്ങളെ നിരോധിക്കണമെന്ന ആവശ്യം മായാവതി ഉന്നയിക്കുന്നതെന്ന് വിഎച്പി നേതാക്കള്‍ പറഞ്ഞു. ഞങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ അവര്‍ കാണില്ല.മറിച്ച് എങ്ങനെയെങ്കിലും ന്യൂനപക്ഷ വോട്ടുകള്‍ നേടണമെന്നതാണ് മായാവതിയുടെ തന്ത്രമെന്ന് വിഎച്പി വക്താവ് ശരദ് ശര്‍മ പറഞ്ഞു.

ആര്‍എസ്എസ്, വിഎച്പി, ബജ്‌റംഗദള്‍ എന്നിവയെ നിരോധിക്കണമെന്ന് 2013 ജൂലായ് 14 നാണ് മായാവതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ജാതി റാലികള്‍ അരുതെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവിനെ ബഹുമാനിക്കുന്നുണ്ടെങ്കിലും തങ്ങള്‍ ജാതി റാലികള്‍ നടത്തുമെന്നും മായാവതി പറഞ്ഞു. സര്‍വ്വ സമാജ് സദ്ഭാവന എന്ന ബാനറിലായിരിക്കും ഇത്തരം റാലികള്‍ നടത്തുകയെന്നും മായാവതി പറഞ്ഞിരുന്നു.

English summary
The BJP Monday reacted sharply to Bahujan Samaj Party (BSP) chief Mayawati's demand of banning the Rashtriya Swayamsewak Sangh (RSS) and the Vishwa Hindu Parishad (VHP).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X