കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഷകാല സമ്മേളനം ആഗസ്റ്റ് 5 ന്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം 2013 ആഗസ്റ്റ് 5 ന് തുടങ്ങി 30 ന് അവസാനിക്കും. യുപിഎ സര്‍ക്കാരിനെ സംബന്ധിച്ച് നിര്‍ണായകമായിരിക്കും ഇത്തവണത്തെ പാര്‍ലമെന്റ് സമ്മേളനം.

ഭക്ഷ്യ സുരക്ഷ ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. കോണ്‍ഗ്രസ്സിന്റേയും യുപിഎയുടേയും അഭിമാന പ്രശ്‌നമാണ് ഭക്ഷ്യ സുരക്ഷ ബില്‍. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബില്‍ പാസ്സാക്കിയെടുക്കുക എന്നത് യുപിഎയെ സംബന്ധിച്ച് അഗ്നിപരീക്ഷണം തന്നെയായിരിക്കും. അടുത്ത തിരഞ്ഞെടുപ്പില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ കോണ്‍ഗ്സ്സിന്‍റെ തുറുപ്പ്ചീട്ടാണ് ഭക്ഷ്യ സുരക്ഷ പദ്ധതി.

Parliament

ലോക് സഭയില്‍ 22 എംപിമാര്‍ ഉള്ള ജനത ദള്‍ യുണൈറ്റഡ് ഭക്ഷ്യ സുരക്ഷ ബില്ലിന്റെ കാര്യത്തില്‍ യുപിഎക്ക് പിന്തുണ പ്രഖ്യാപിച്ചത് മാത്രമാണ് ആശ്വാസം. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ നിന്ന് പിണങ്ങിപ്പോന്ന പാര്‍ട്ടിയാണ് ജനതാ ദള്‍ യുണൈറ്റഡ്.

ഭക്ഷ്യസുരക്ഷാ ബില്‍ കൂടാതെ പല തന്ത്രപ്രധാന ഓര്‍ഡിനന്‍സുകളും ഇത്തവണ സഭയില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്നാണ് വിവരം. വിവാദമായ പെന്‍ഷന്‍ ബില്ലും ഇത്തവണ സഭയില്‍ എത്തിയേക്കും. കാലങ്ങളായി കാത്തിരിക്കുന്ന ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം തുടങ്ങിയവ സംബന്ധിച്ച ബില്ലുകളും ഇത്തവണ അംഗീകാരം നേടാന്‍ സഭയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവരാവകാശനിയമവും ഇത്തവണ പാര്‍ലമെന്റില്‍ ഭേദഗതിക്കായി എത്തിയേക്കും എന്നും പറയപ്പെടുന്നു. നിയമത്തിന്റെ പരിധിയില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കിക്കൊണ്ടായിരിക്കും ഭേദഗതി.

English summary
The UPA government will convene the much-awaited monsoon session of Parliament from August 5 to 30, where the approval of the Houses to the food security ordinance will be the top priority.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X