കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനം, പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

  • By Meera Balan
Google Oneindia Malayalam News

ബാംഗ്ലൂര്‍: എന്‍സിസി അധ്യാപകന്റെ പീഢനം സഹിയ്ക്കാനാവാതെ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില മൂന്നാം സെമസ്റ്റര്‍ ബി എ വിദ്യാര്‍ത്ഥിനി പല്ലവി (യഥാര്‍ത്ഥ പേരല്ല) യാണ് എലി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അജയ് പനിത്രാന്‍ എന്ന എന്‍സിസി ഇന്‍ ചാര്‍ജ്, പരീഷാ കണ്‍ട്രോളറുമായ അധ്യാപകന്റെ പീഡനം സഹിയ്ക്ക വയ്യാതെയാണ് ആത്മഹത്യചെയ്യാന്‍ ശ്രമിച്ചതെന്ന് പല്ലവി പറഞ്ഞു. 2013 ജൂലൈ 15 നാണ് സംഭവം.

Girl, Picture

പല തരത്തിലും അധ്യാപകന്‍ അപമാനിയ്ക്കാറുണ്ടെന്നും, താനുള്‍പ്പടെയുള്ള പെണ്‍കുട്ടികള്‍ക്ക് ഇയാളില്‍ നിന്ന് വളരെ മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ മറ്റ് പെണ്‍കുട്ടികള്‍ ആരും കാര്യങ്ങള്‍ തുറന്ന് പറയാന്‍ തയ്യാറാകുന്നില്ലെന്നും പല്ലവി. കഴിഞ്ഞ ആറ് മാസങ്ങളായി അധ്യാപകനില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളാണ് ആത്മഹത്യയിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്.

കൊളെജില്‍ നിന്നും എന്‍സിസി അംഗങ്ങള്‍ ധാതുസംരക്ഷണത്തെപ്പറ്റി കേരളം, തമിഴ് നാട്, കര്‍ണാടക എന്നിവിടങ്ങളിലേക്ക് ബൈക്കില്‍ നടത്തിയ പര്യടനത്തില്‍ അധ്യാപകന്‍ ചെലവായ 20,000 രൂപ പെണ്‍കുട്ടിയോട് നല്‍കാന്‍ ആവശ്യപെട്ടു. ഇല്ലെങ്കില്‍ കൊളെജില്‍ നിന്ന് പുറത്താക്കുമെന്ന് അറിയിച്ചു. ഈ യാത്രയ്ക്കിടയില്‍ തനിയ്ക്ക് മസാജ് ചെയ്ത് തരാന്‍ അധ്യാപകന്‍ പെണ്‍കുട്ടിയോട് ആവശ്യപെട്ടു. പെണ്‍കുട്ടി ആവശ്യം നിഷേധിച്ചു.

ക്രമേണ എന്‍സിസിയിലേക്കുള്ള കട്ടിയുടെ താല്‍പ്പര്യം കുറഞ്ഞു. ഒരിയ്ക്കല്‍ പരേഡില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് എന്‍സിസി സീനിയര്‍ ഓഫീസര്‍ ദിവ്യ തല്ലിയതും പെണ്‍കുട്ടിയെ മനോവിഷമത്തിലാക്കി. ജയനഗറിലാണ് പെണ്‍കുട്ടിയുടെ താമസം. അമ്മയും അച്ഛനും മൂന്ന് സഹോദരങ്ങളും അടങ്ങുന്നതാണ് കുടുംബം.മൈസൂരില്‍ ബിസിനസുകാരനാണ് പല്ലവിയുടെ അച്ഛന്‍.

English summary
The 18 year old girl who consumed rat poison on the Christ University campus on Monday, is now in stable condition. Pallavi (name changed), a third semester Bachelor of Arts student, has been admitted to the intensive care unit (ICU) at Jayanagar General Hospital and is currently under observation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X