ബ്രിട്ടനില്‍ വെള്ളത്തില്‍ വീണ് 4പേര്‍വെന്തുമരിച്ചു
ഹാംപ്ടണ്‍: ഈ വര്‍ഷത്തെ ഏറ്റവും ചൂട് കൂടിയ ദിനങ്ങളിലൂടെയാണ് ബ്രിട്ടന്‍ കടന്നു പോകുന്നത്. 32.2ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഹാംപ്ടണില്‍ ഇപ്പോള്‍. ഒരു ശൈത്യ രാജ്യമെന്ന നിലയില്‍ ഇവര്‍ക്കിത് കൊടും ചൂട് കാലം തന്നെയാണ്. നാല് പേരാണ് വിവിധയിടങ്ങളിലായി മരിച്ചത്. വെള്ളത്തില്‍ വീണ് വെന്ത് മരിയ്ക്കുകയായിരുന്നു അധികം പേരും.ജലാശയങ്ങളില്‍ നീന്തുന്നതില്‍ നിന്നും സര്‍ക്കാര്‍ ജനങ്ങളെ വിലക്കിയിട്ടുണ്ട്. തെംസ് നദിക്കരയോട് ചേര്‍ന്ന പ്രദേശമാണ് ഹാംപ്ടണ്‍.

തടാകത്തിലൂടെ വഞ്ചി തുഴഞ്ഞു പോയ രണ്ട് പേര്‍ ചൂടേറ്റ് മരിച്ചു. റാന്‍ പെറ്റന്‍ഗെല്‍ (41) ആണ് മരിച്ച വരില്‍ ഒരാള്‍ . 16 വയസ്സുള്ള ആണ്‍കുട്ടിയാണ് വഞ്ചി തുഴയുന്നതിനിടെയാണ് സൂര്യതാപമേറ്റ് മരിച്ചത്. നിര്‍ദ്ദേശങ്ങള്‍ വക വയ്ക്കാത ഇപ്പോഴും ആളുകള്‍ നീന്തുന്നുണ്ട്.

കോണ്‍വാളില്‍ സൂര്യതാപ മേറ്റ് 40 വയസ്സുള്ള സ്ത്രീ മരിച്ചു. ഇപ്പോളും ആളുകള്‍ സണ്‍ ബാത്തിന് എത്താറുണ്ടെന്നതും നിര്‍ഭാഗ്യമാണ്.

അബദ്ധത്തില്‍ നദിയിലേക്ക് വീണ് 21 വയസ്സുകാരന്‍ നോര്‍ത്ത് വെയില്‍സില്‍ മരിച്ചു.രാജ്യത്തുള്ളവര്‍ രാവിലെ 11 മണിമുതല്‍ വൈകിട്ട് 3 മണിവരെ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശമുണ്ട്. വരുന്ന 11 ദിവസത്തേക്ക് താപനില 28 ഡിഗ്രി സെല്‍ഷ്യസും അതിന് മുകളിലും ആയിരിക്കാനാണ് സാധ്യത.












Click it and Unblock the Notifications