കാമുകന്‍ പീഡിപ്പിച്ച് തീക്കൊളുത്തിയ 20കാരി മരിച്ചു

ഒരാഴ്ച മുന്‍പാണ് പ്രതിശ്രുത വരന്‍ ഫര്‍ഹാന്‍ കൂട്ടുകാര്‍ക്കൊപ്പം പെണ്‍കുട്ടിയെ ആക്രമിച്ചത്. മൂന്ന് പേരാണ് അക്രമിസംഘത്തില്‍ ഉണ്ടായിരുന്നത്. ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം തീക്കൊളുത്തുകയായിരുന്നു. 90 ശതമാനത്തിന് മേല്‍ പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സ്ത്രീധനമില്ലാതെ വിവാഹം നടത്തണം എന്നാവശ്യപ്പെട്ട് ഇയാളുടെ വീട്ടിലെത്തിയതായിരുന്നത്രെ പെണ്‍കുട്ടി.
സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്നെ ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നും അതിനുശേഷം അയാളുടെ വീട്ടുകാരാണ് തീക്കൊളുത്തിയതെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് വേണ്ട സമയത്ത് നടപടി എടുത്തില്ല എന്നും ആരോപണമുണ്ട്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്ന് സഹോദരി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെയും അച്ഛന്‍ മുലായം സിംഗ് യാദവിന്റെയും മണ്ഡലങ്ങളുളള ജില്ലയിലാണ് സംഭവം. തകക്കേസ് രജിസ്റ്റര്‍ ചെയ്തത്.


Click it and Unblock the Notifications