സോളാര്‍: ശാലുമേനോന്‍ തട്ടിയെടുത്തത് 80 ലക്ഷം
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പുകേസില്‍ സിനിമാ - സീരിയല്‍ നടി ശാലു മേനോന്‍ സമ്പാദിച്ചത് 80 ലക്ഷം രൂപ. സോളാര്‍ ഇടപാടില്‍ പലരില്‍ നിന്നുമായി താന്‍ 80 ലക്ഷം രൂപ തട്ടിയതായി ശാലു മേനോന്‍ തന്നെയാണ് വെളിപ്പെടുത്തിയത്.
പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ശാലു ചോദ്യം ചെയ്യലിനിടെയാണ് ഇക്കാര്യം സമ്മതിച്ചത്. കേസിലെ കൂട്ടുപ്രതികളായ സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും ശാലു മേനോന്റെ ഒപ്പമിരുത്തി പോലീസ് ചോദ്യം ചെയ്തു. എ ഡി ജി പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ ശാലുവിനെ പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശാലുവിനെ ഒറ്റ ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. തട്ടിപ്പുകേസിലെ പ്രതിയായ ബിജുവിനെ നാടുവിടാന്‍ സഹായിച്ച കേസിലാണ് ഇത്.
സോളാര്‍ തട്ടിപ്പുകേസില്‍ ശാലുമേനോനും പങ്കുണ്ട് എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആരോപിച്ചു. വിവാദ നായികമാരായ സരിത എസ് നായരും ശാലുമേനോനുമൊപ്പം ബിജു രാധാകൃഷ്ണന്‍ നടത്തിയ വ്യാപക തട്ടിപ്പില്‍ കോടികളാണ് നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടത്. കേസിലെ മൂന്നാം പ്രതിയാണ് ശാലുമേനോന്‍.












Click it and Unblock the Notifications