കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിക്ക് കീഴില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ്സംഘം റെഡി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിയുടെ പ്രചാരണ സമിതിക്ക് അന്തിമ രൂപമായി. തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ണമായും മോഡിയുടെ കീഴിലായിരിക്കും. മുതിര്‍ന്ന നേതാക്കളായ എ ബി വാജ്‌പേയി, എല്‍കെ അദ്വാനി, രാജ്‌നാഥ് സിങ് എന്നിവര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 20 ഉപസമിതികള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് ബിജെപി വക്താവ് ആനന്ദ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ ഉപസമിതികളും കേന്ദ്ര തിരഞ്ഞെടുപ്പ് പ്രാചാരണ സമിതിക്ക് കീഴിലാണ് വരിക.

BJP Flag

നിതിന്‍ ഗഡ്ഗരിക്ക് ഇത്തവണ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ പാര്‍ട്ടി നല്‍കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദില്ലിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല ഗഡ്ഗരിക്കാണ്. കൂടാതെ പൊതുതിരഞ്ഞൈടുപ്പിനുള്ള ബിജെപിയുടെ ദര്‍ശന രേഖ തയ്യാറാക്കാനുള്ള ഉത്തരവാദിത്തവും പാര്‍ട്ടി ഗഡ്ഗരിയെയാണ് ഏല്‍പിച്ചിട്ടുള്ളത്.

മുതിര്‍ന്ന നേതാവായ മുരളി മനോഹര്‍ ജോഷിക്കാണ് പ്രകടനപത്രിക തയ്യാറാക്കാനുള്ള ചുമതല. പ്രചാരണ പ്രസിദ്ധീകരണ ഉത്തരവാദിത്തങ്ങള്‍ അരുണ്‍ ജെയ്റ്റിലിയും സുഷമ സ്വരാജും അമിത് ഷായും ചേര്‍ന്ന് നിര്‍വ്വഹിക്കും. കന്നിവോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ചുമതല ഷാ, മുന്‍ ക്രിക്കറ്റ് താരം നവ്‌ജോധ് സിങ് സിധു, ത്രിവേന്ദ്ര സിങ് റാവത്ത്, പൂനം മഹാജന്‍ എന്നിവരടങ്ങുന്ന സമിതിക്കാണ്.

2013 ആഗസ്റ്റ് മുതല്‍ പാര്‍ട്ടിയുടെ പ്രചാരണ പരിപാടികള്‍ തുടങ്ങുമെന്ന് ആനന്ദ് കുമാര്‍ പറഞ്ഞു. രാജ്യത്തുടനീളം 100 റാലികള്‍ സംഘടിപ്പിക്കും.വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കും. യുപിഎ സര്‍ക്കാരിനെതിരെ വിശദമായ ഒരു കുറ്റപത്രം തയ്യാറാക്കുമെന്നും ആനന്ദ് കുമാര്‍ പറഞ്ഞു.

എല്‍കെ അദ്വാനിയെ വെറും ആലങ്കാരിക പദവി മാത്രം നല്‍കി മാറ്റി നിര്‍ത്തിയെന്ന ആരോപണം ശക്തമാണ്. എന്നാല്‍ അദ്വാനിയെ പിന്തുണക്കുന്ന വിഭാഗത്തിന് പ്രചാരണ സമിതിയില്‍ നല്ല പ്രാതിനിധ്യം കിട്ടിയിട്ടുമുണ്ട്.

മുരളി മനോഹര്‍ ജോഷി, നിതിന്‍ ഗഡ്ഗരി, സുഷമ സ്വരാജ്, വെങ്കയ്യ നായിഡു, അരുണ്‍ ജെയ്റ്റ്‌ലി, ആനന്ദ് കുമാര്‍, രാം ലാല്‍, ധാവര്‍ ഛന്ദ് ഗെഹ്ലോട്ട്, ശിവരാജ് സിങ് ചൗഹാന്‍, രമണ്‍ സിങ്, മനോഹര്‍ പരീക്കര്‍ എന്നിവരാണ് തിരഞ്ഞെടുപ്പ് പ്രചാരണ സമതി അംഗങ്ങള്‍.

English summary
The Bharatiya Janata Party (BJP) on Friday declared its Narendra Modi-led team that will manage the campaign for the 2014 Lok Sabha elections. Former party chief Nitin Gadkari has been given a prominent role in the team.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X