തമിഴ്നാട്ടില്‍ വീണ്ടും ബിജെപി നേതാവ് കൊല്ലപ്പെട്ടു
India
oi-Athira
By Meera Balan
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ബിജെപി നേതാവ് കൊല്ലപ്പെട്ടു. ബിജെപി തമിഴ്‌നാട് യൂണിറ്റ് ജനറല്‍ സെക്രട്ടറി വി രമേഷ് (52 ) ആണ് കൊല്ലപ്പെട്ടത്. 2013 ജൂലൈ 19 അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ആയുധങ്ങളുമായി വന്നെത്തിയവര്‍ രമേഷിനെ ആക്രമിയ്ക്കുകയായിരുന്നു. രമേഷിന്റെ വീടിനടുത്തുവച്ചാണ് അക്രമം നടന്നത്. തമിഴ് നാട്ടില്‍ ഈ മാസം കൊല്ലപ്പെടുന്ന രണ്ടാമത്തെ ബിജെപി നേതാവ് ആണ് രമേഷ്. അക്രമികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊലപാതകത്തിന്റെ കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്.
ജൂലൈ ആദ്യവാരമാണ് ഹിന്ദു മുന്നണി സംസ്ഥാന നേതാവ് എസ് വെള്ളായിയപ്പന്‍ (45) കൊല്ലപ്പെടുന്നത്. മുത്തു മണ്ഡപം റോഡിലൂടെ ബൈക്കില്‍ സഞ്ചരിയ്ക്കുന്പോഴാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. ബൈക്കില്‍ നിന്ന് ഇറങ്ങി ഓടിയ അദ്ദേഹത്തെ സംഘം പിന്തുടര്‍ന്ന് ആക്രമിയ്ക്കുകയായിരുന്നു. മരണം ഉറപ്പ് വരുത്തിയ ശേഷമാണ് അക്രമികള്‍ മടങ്ങിയത്.
2012 ഒക്ടോബര്‍ 24 ന് സ്വന്തം ക്ളിനിക്കിന് മുന്നില്‍ വച്ച് അക്രമികള്‍ കൊലപ്പെടുത്തിയ ഡോ വി അരവിന്ദ് റെഡ്ഡിയും കൊല്ലപ്പെട്ട സംസ്ഥാന ബിജെപി നേതാക്കളില്‍ പ്രമുഖനാണ്. തമിഴ്‌നാട്ടില്‍ അന്ന് പലയിടത്തും ബന്ദ് ആചരിച്ചു. കേരളത്തില്‍ ഹിന്ദു ഐക്യ വേദി കരിദിനം ആചരിച്ചു.