തിരഞ്ഞെടുപ്പില്‍ തോറ്റതിന് 22ബന്ധുക്കളെ കൊന്നു

പ്രാദേശിക രാഷ്ട്രീയ നേതാവായ അര്‍സല്‍ ഖാന്‍ ഖിച്ചി എന്നയാളാണ് ബന്ധുവീട്ടിലെ പാചകക്കാരന്‍ മുഹമ്മദ് റഫീഖിന്റെ സഹായത്തോടെ 22 പേരെ കൊന്നത്. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് 50 പേര്‍ ബോധരഹിതരായിരുന്നു. ഇതില്‍ 22 പേരാണ് മരിച്ചത്.
ജൂണ്‍ ഒമ്പതിനാണ് സംഭവം നടന്നത്. അടുത്തിടെ പഞ്ചാബ് പ്രവശ്യയില്‍ നടന്ന ഒരു പ്രാദേശിക തിരഞ്ഞെടുപ്പില്‍ അര്‍സല്‍ ഖാന്‍ ബന്ധുവായ ജഹന്‍സീബ് ഖാന്‍ ഖിച്ചിയോട് പരാജയപ്പെട്ടതിന്റെ വിരോധത്തിലാണ് കൊലപാതകം നടത്തിയത്. ഇതിനായി പചകക്കാരനെ ചാക്കിലാക്കിയ അര്‍സല്‍ ഖാന്‍ ഇയാള്‍ക്ക് ഒരു ലക്ഷം പാക്കിസ്ഥാന്‍ രൂപ കൊടുത്തു. കുറ്റം റഫീഖ് പൊലീസിനോട് സമ്മതിച്ചു.
അര്‍സല്‍ ഖാന്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചു. ദുബായില്‍ ഉണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.












Click it and Unblock the Notifications