കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട് ബിജെപി നേതാവിന്റെ കൊല; തീവ്രവാദബന്ധം

  • By Aswathi
Google Oneindia Malayalam News

Tamil Nadu
ചെന്നൈ: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി രമേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും തിങ്കാളാഴ്ച ബന്ദിന് ആഹ്വാനം ചെയ്തു. അതേസമയം, രമേഷിന്റെ കൊലപാതക്കത്തിനു പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2011 ല്‍ പാര്‍ട്ടി നേതാവ് എല്‍കെ അദ്വാനിയുടെ മധുര സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ പൈപ്പ് ബോംബ് കോസിലെ മൂന്ന് പ്രതികളാണ് രമേഷിന്റെ കൊലപാതകത്തിനു പിന്നിലും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ മധുര സ്വദേശികളായ ബിലാല്‍ മാലിക്ക്, ഫക്കുറുദ്ദീന്‍ എന്നിവരെയും തിരുനെല്‍വേലി സ്വദേശിയായ ഇസ്മയിലിനെയും പൊലീസ് തിരയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയിലാണ് ആയുധങ്ങളുമായെത്തിയ സംഘം രമേഷിനെ വീട്ടിനു സമീപത്ത് വച്ച് കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടില്‍ ഈ മാസം തന്നെ കൊലചെയ്യപ്പെട്ട രണ്ടാമത്തെ ബിജെപി നേതാവാണ് രമേഷ്. ജൂലൈ ആദ്യവാരമാണ് ഹിന്ദു മുന്നണി സംസ്ഥാന നേതാവ് എസ് വെള്ളായിയപ്പനെ ഒരുസംഘം അജ്ഞാതര്‍ ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ആഹ്വാനം ചെയ്ത ബന്ദിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ബിജെപിക്ക് സ്വാധീനമുള്ള ജില്ലകളിലും മുസ്ലീം ഭൂരിപക്ഷ ജില്ലകളിലുമാണ് ശക്തമായ പൊലീസ് സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തിങ്കളാഴ്ച നടക്കുന്ന ബന്ദ് ചെന്നൈ നഗരത്തെ കാര്യമായി ബാധിക്കില്ല.

English summary
Tamil Nadu BJP leader’s murder: Role of accused in earlier pipe bomb case suspected.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X