സോളാര്‍ കേസ് ഡയറിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍?

ശാലു മേനോന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സോളാര്‍ കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടും ഹൈക്കോടതിക്ക് കൈമാറിയത്. 46 ലക്ഷം രൂപ ശാലു മേനോന്‍ കൈപ്പറ്റിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
അതേ സമയം, സരിതാ എസ് നായര്‍ക്ക് പരാതി എഴുതി നല്‍കാനുള്ള അവസരമൊരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡി അവസാനിപ്പിച്ച് സരിതയെയും ബിജുവിനെയും ആഗസ്റ്റ് ഏഴ് വരെ റിമാന്‍ഡ് ചെയ്തു. മൂവാറ്റുപുഴ മുന്‍സിഫ് കോടതിയുടെ വിധിയനുസരിച്ച് ഇരുവരെയും പത്തനംതിട്ട ജയിലിലേക്കയച്ചു.
പരാതി എഴുതി നല്‍കുന്നത് പ്രതിയുടെ അവകാശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയത്. മൂവാറ്റുപുഴ കോടതിയുടെ നടപടി ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം സരിതയുടെയും ബിജുവിന്റെയും ഒപ്പുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.












Click it and Unblock the Notifications