കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിവയ്‌ക്കേണ്ടത് ചാണ്ടിയല്ല, തിരുവഞ്ചൂര്‍;ജോര്‍ജ്

  • By Aswathi
Google Oneindia Malayalam News

PC George
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് വിവാദത്തെ തുടര്‍ന്ന് രാജി വയ്‌ക്കേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയല്ല, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. മുഖ്യമന്ത്രിയെ അപമാനിച്ച് ഇറക്കിവിടാന്‍ കോണ്‍ഗ്രസ്സിന് ഉള്ളില്‍ പിടി തോമസ് എംപി അടക്കമുള്ള നേതാക്കള്‍ ശ്രമം നടത്തുന്നുണ്ടെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

പിടി തോമസ് തനിക്കെതിരെ നടത്തിയ വൃത്തികെട്ട പ്രചാരണത്തെ തുടര്‍ന്നാണ് രാജിവയ്ക്കണമെന്ന് ചിന്തിച്ചതെന്നും എന്നാല്‍ പാര്‍ട്ടി അതിന് അനുവദിക്കുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു. പിടി തോമസിന്റെ വാക്കുകേട്ട് രാജി വയ്‌ക്കേണ്ടെന്നാണ് കെഎം മാണി പറഞ്ഞത്. തോമസിന്റെ അഭിപ്രായം കോണ്‍ഗ്രസിന്റെ നിലപാടല്ലെന്ന് ചെന്നിത്തല ഫോണില്‍ പറഞ്ഞതായും മുഖ്യമന്ത്രിയുമായി തന്റെ രാജിക്കാര്യം സംസസാരിച്ചിട്ടില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.

സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് പ്രതിപക്ഷത്തിന്റെ ഒറ്റുകാരനാണെന്നും കെഎം മാണിയെ മോശക്കാരനാക്കനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും പിടി തോമസ് നേരത്തെ ആരോപിച്ചിരുന്നു.

അതേസമയം, പിസി ജോര്‍ജ് സര്‍ക്കാര്‍ ചീഫ് പിപ്പ് പദവിയില്‍ നിന്ന് ഒഴിയാണമെന്ന് കോട്ടയം ഡിസിസി പ്രമേയത്തില്‍ ആവശ്യപ്പെട്ടു. യുഡിഎഫിനെ കെട്ടിപ്പടുക്കുന്നതില്‍ പിസി ജോര്‍ജ് യാതൊരു പങ്കും വഹിച്ചിട്ടില്ലെന്നും പാല്‌കൊടുത്ത കൈകളെ പിന്നീട് തിരിഞ്ഞു കടിച്ച പാരമ്പര്യം മാത്രമാണ് പിസി ജോര്‍ജിനുള്ളതെന്നും കോട്ടയം ഡിസിസി പ്രമേയത്തില്‍ പറയുന്നു.

English summary
Thiruvanchoor Radhakrishnan needs to resign not Chief minister Oommen Chandy said PC George.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X