Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിക്ക്‌ ആരോഗ്യ പ്രശ്‌നങ്ങളിലെന്ന്‌ കര്‍ണാടക

Madani

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ കര്‍ണാടകയില്‍ ജയിലില്‍ കഴിയുന്നഅബ്ദുള്‍നാസര്‍ മദനിക്ക്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന്‌ കര്‍ണാടക സര്‍ക്കാര്‍. മദനിയുടെ കണ്ണിന്റെ കാഴ്‌ച നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ സര്‍ക്കാരിന്‌ വേണ്ടി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

മദനിക്ക്‌ പാകിസ്താനിലേയും ബംഗ്ലാദേശിലേയും തീവ്രവാദികളുമായി ബന്ധമുണ്ടെന്നാണ്‌ പ്രോസിക്യൂഷന്റെ വാദം. കേരളത്തിലും തമിഴ്‌നാട്ടിലും ഒക്കെയായി 57 കേസുകള്‍ മദനിക്കെതിരെയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. സ്ഥിരം കുറ്റവാളിയായ മദനിക്ക്‌ ജാമ്യം അനുവദിക്കേണ്ടെന്നാണ്‌ കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്‌. ജാമ്യം അനുവദിച്ചാല്‍ കേസ്‌ അട്ടിമറിക്കപ്പെടാന്‍ ഇടയുണ്ടെന്നും സര്‍ക്കാര്‍ കരുതുന്നു.

പരപ്പ അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിയുടെ ജാമ്യഹര്‍ജി പ്രത്യേക കോടതി പരിഗണിക്കവേയാണ്‌ സര്‍ക്കാരിന്‌ വേണ്ടി പ്രോസിക്യൂഷന്‍ ഇത്തരം വാദഗതികള്‍ ഉന്നയിച്ചത്‌. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ 31-ാം പ്രതിയാണ്‌ മദനി.

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ മാറി കോണ്‍ഗ്രസ്‌ അധികാരത്തിലെത്തിയതോടെ മദനിക്ക്‌ കൂടുതല്‍ മാനുഷിക പരിഗണന കിട്ടിയേക്കുമെന്നായിരുന്നു ഇതുവരേയും പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍ മദനി മൂന്ന്‌ വര്‍ഷമായി വിചാരണ പോലും കൂടാതെ ജയില്‍ കിടക്കുകയാണ്‌. മദനിക്ക്‌ മാനുഷിക പരിഗണന നല്‍കണമെന്ന്‌ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. കര്‍ണാടകയുടെ ഇപ്പോഴത്തെ തീരുമാനത്തില്‍ നിരാശരായി പിന്‍വാങ്ങില്ലെന്നും വിഷയത്തില്‍ കേരളം ശ്‌കതമായ ഇടപെടല്‍ നടത്തുമെന്നും മുസ്ലീം ലീഗ്‌ നേതാവ്‌ ഇടി മുഹമ്മദ്‌ ബഷീര്‍ എംപി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+