മോഡിവിരുദ്ധ കത്തില്‍ യെച്ചൂരിയുടെ വ്യാജ ഒപ്പ്?
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയ്ക്ക് യുഎസ് വിസ അനുവദിയ്ക്കരുതെന്ന് കാട്ടി 65 എംപിമാര്‍ ബറാക്ക് ഒബാമയ്ക്ക് കത്തെഴുതിയ സംഭവത്തിന്റെ വിവാദങ്ങള്‍ അവസാനിയ്ക്കുന്നില്ല. കത്തെഴുതിയത് നിഷേധിച്ച് കൊണ്ട് ഒന്‍പത് എംപിമാരാണ് രംഗത്തെത്തിയിരിക്കുന്നത്. അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ ഉള്‍പ്പടെ ഒന്‍പത് പേരാണ് തങ്ങള്‍ മോഡി-വിരുദ്ധ കത്ത് എഴുതിയിട്ടില്ല എന്ന് പറയുന്നത്. രണ്ട് കോണ്‍ഗ്രസ് എംപിമാര്‍ക്ക് തങ്ങള്‍ കത്തില്‍ ഒപ്പിട്ട വിവരം ഓര്‍മ്മയില്ല.

സിപിഎം എംപി സീതാറാം യെച്ചൂരി കത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ല എന്ന് മാധ്യമങ്ങളോട് പറഞ്ഞു. പുറത്ത് വിട്ട കത്തില്‍ ഒന്‍പതാമതായാണ് യെച്ചൂരിയുടെ പേരും ഒപ്പും ഉള്ളത്. എന്നാല്‍ ഇതില്‍ എന്തോ ചതി നടന്നിട്ടുണ്ടെന്നാണ് യെച്ചൂരി പറയുന്നത്. ആ കത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.എം പി അച്യുതനും താന്‍ കത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന് പറഞ്ഞു. ഡിഎംകെ എംപി രാമ ലിംഗവും വാര്‍ത്ത നിഷേധിച്ചു.
എന്നാല്‍ 2012 നവംബറില്‍ ആണ് യെച്ചൂരി കത്തില്‍ ഒപ്പിട്ടതെന്ന് മുഹമ്മദ് അദീപ് പറഞ്ഞു. അദ്ദേഹം ഒപ്പിട്ട കത്ത് തന്റെ കൈവശം ഉണ്ടെന്നും ഈ കാര്യത്തില്‍ എന്തെങ്കിലും ചതി നടന്നെന്ന് തോന്നുകയാണെങ്കില്‍ യെച്ചൂരി കോടതിയെ സമീപിയ്ക്കണമെന്നും മുഹമ്മദ് അദീപ് പറഞ്ഞു. മോഡിയ്ക്ക് വിസ അനുവദിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിങ് അമേരിക്കയിലെത്തിയ സാഹചര്യത്തിലാണ് എംപിമാരില്‍ നിന്ന് ഇത്തരത്തിലൊരു നീക്കം ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. 2002 ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലാണ് മോഡിയ്ക്ക് അമേരിയ്ക്ക വിസ നിഷേധിച്ചത്.












Click it and Unblock the Notifications