കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍സെല്‍ വഴി ഇനി സൗജന്യ വിക്കി സേവനം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ മുന്‍നിര മൊബൈല്‍ഫോണ്‍ സര്‍വ്വീസ്‌ ദാദാക്കളായ എയര്‍സെല്‍ വിക്കിമീഡിയ ഫൗണ്ടേഷനുമായി ചേര്‍ന്ന്‌ ഉപഭോക്താക്കള്‍ക്ക്‌ പുതിയ സേവനം നല്‍കുന്നു. എയര്‍സെല്‍ ഉപഭോക്താക്കള്‍ക്ക്‌ സൗജന്യമായി വിക്കിപീഡിയ ആക്‌സസ്‌ ചെയ്യാനുളള സൗകര്യമാണ്‌ ഇതുവഴി ലഭിക്കുക.

വിക്കിപീഡിയ സീറോ എന്ന പ്രോഗ്രാം ഉപയോഗിച്ചാണ്‌ ഇത്‌ സാധ്യമാവുക. ഇന്ത്യയില്‍ മൊബൈല്‍ സേവന രംഗത്ത്‌ സൗജന്യമായി വിക്കിപീഡിയ ലഭ്യമാക്കുന്ന ആദ്യത്തെ സര്‍വ്വീസ്‌ പ്രൊവൈഡര്‍മാരാണ്‌ എയര്‍സെല്‍.

Wikipedia

എയര്‍സെല്‍ ഉപഭോക്താക്കള്‍ മൊബൈല്‍ ഫോണില്‍ വിക്കിപീഡിയ എടുക്കുമ്പോള്‍ ഡാറ്റാ ചാര്‍ജ്‌ കൊടുക്കേണ്ടതില്ല. പുതിയ പാര്‍ട്‌ണര്‍ഷിപ്‌ വഴി നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഇന്ത്യയിലുടനീളം ഉപഭോക്താക്കള്‍ക്ക്‌ വിക്കിപീഡിയ ഉപയോഗിക്കാനാകും.ഒരു വ്യാപാര കരാര്‍ എന്നതിനപ്പുറം ആളുകള്‍ക്ക്‌ വിജ്ഞാനത്തിന്റെ അനന്തസാധ്യതകള്‍ തുറന്നുകൊടുക്കുന്നതാണ്‌ വിക്കിയുടേയും എയര്‍സെല്ലിന്റേയും സംരംഭം.

മൊബൈല്‍ ഫോണ്‍വഴി ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ വിക്കിപീഡിയ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ്‌ വിക്കിപീഡിയ സീറോ എന്ന പ്രോഗ്രാം തയ്യാറാക്കപ്പെട്ടിട്ടുള്ളത്‌. വിക്കി-എയര്‍സെല്‍ സഹകരണത്തോടെ രാജ്യത്തെ ആറ്‌ കോടിയോളം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക്‌ സേവനങ്ങള്‍ ലഭിക്കുമെന്നാണ്‌ കരുതുന്നത്‌. ഇംഗ്ലീഷ്‌, ഹിന്ദി, തമിഴ്‌ തുടങ്ങി 17 ഭാഷകളില്‍ വിക്കി സേവനം ലഭിക്കും.

ഇന്റര്‍നെറ്റ്‌ സേവനം വ്യാപിപ്പിക്കുക എന്നതിനപ്പുറം വൈജ്ഞാനികമേഖലയില്‍ ഉപഭോക്താക്കള്‍ക്ക്‌ മികച്ച സേവനം നല്‍കാനുകുന്നു എന്നതാണ്‌ തങ്ങളെ സംബന്ധിച്ച്‌ പ്രധാനമെന്ന്‌ എയര്‍സെലിന്റെ ചീഫ്‌ മാര്‍ക്കിങ്‌ ഓഫീസര്‍ അനുപം വാസുദേവ്‌ പറഞ്ഞു. എയര്‍സെല്ലുമായി കൈകോര്‍ക്കുന്നതിലൂടെ തങ്ങള്‍ക്ക്‌ ഇന്ത്യില്‍ കൂടുതല്‍ ആളുകളിലേക്ക്‌ എത്താന്‍ കഴിയുമെന്ന്‌ വിക്കിമീഡി ഫൗണ്ടേഷന്‍ മൊബൈല്‍ഫോണ്‍ വിഭാഗം തലവന്‍ കുല്‍ തകനാവോ വാധ്വാ പറഞ്ഞു.

English summary
Aircel and the Wikimedia Foundation today announced a partnership to offer Wikipedia on mobile
 phones without any data charges to Aircel customers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X