ഭൂമി തട്ടിപ്പ്:എളമരത്തിന്റെ ബന്ധുവിനെതിരെ കേസ്

നേരത്തെ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തെങ്കിലും കാര്യമായ അന്വേഷണം നടന്നില്ലെന്ന് തട്ടിപ്പിനിരയായവരില്‍ ഒരാളായ മൊയ്തീന്‍കുട്ടി ഹാജി പറഞ്ഞു. നിരവധി പരാതികളുണ്ടായിട്ടും ഒരാളെ മാത്രം വിളിച്ച് ആരോപണവിധേയനായ ആള്‍ക്കൊപ്പം ഇരുത്തി ചില സംസാരങ്ങള്‍ നടത്തുക മാത്രമാണ് അന്നുണ്ടായതെന്ന് ചൂണ്ടിക്കാട്ടി മൊയ്തീന്‍കുട്ടി കേസ് പുനരന്വേഷിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു.
പദ്ധതി സംബന്ധിച്ച എല്ലാ രേഖകളും തയ്യാറാക്കിയത് എളമരം കരീമിന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ അറിവോടെയാണെന്നും പരാതിയില്‍ പറയുന്നു. അതേസമയം, നൗഷാദ് ബന്ധുവാണെന്ന് പറയുന്നത് ശരിയാണെങ്കിലും അയാള്‍ നടത്തിയെന്നു പറയുന്ന തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്ന് എളമരം വ്യക്തമാക്കിയിട്ടുണ്ട്.
കരിങ്കല്‍ ക്വാറി, ക്രഷര്‍ തുടങ്ങിയവ നടത്തുന്നവരെ സമീപിച്ച് അവ വിപുലപ്പെടുത്താന്‍ പങ്കാളിത്തമെടുക്കാമെന്ന് പറഞ്ഞാണ് നൗഷാദ് തട്ടിപ്പ് നടത്തിയത്. ക്രഷര്‍ മാനേജിംഗ് ഡയറക്ടറായി നൗഷാദ് തന്നെ നിന്നു കൊണ്ട് കരിങ്കല്‍ അടങ്ങുന്ന ഭൂമി മാനേജിംഗ് ഡയറക്ടറുടെ പേരിലേക്ക് മാറ്റി രജിസ്റ്റര്‍ ചെയ്യും. പിന്നീട് ക്രഷര്‍ നിര്‍ത്തി സ്ഥലം സ്വന്തമാക്കുകയാണ് ചെയ്യുന്നതെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു












Click it and Unblock the Notifications