കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലുങ്കാനക്ക് സോണിയ സമ്മതം മൂളി?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ആന്ധ്രാ പ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാന രൂപീകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനത്തിലെത്തിയതായി സൂചന. തെലുങ്കാന രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ആന്ധ്ര പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദില്ലിയിലുണ്ട്. ഇവരുടെ യോഗത്തിലാണ് സോണിയ ഗാന്ധി തെലുങ്കാന രൂപീകരണവുമായി മുന്നോട്ട് പോകാന്‍ സമ്മതം അറിയച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങും മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം 2013 ഓഗസ്റ്റ് 5 ന് തുടങ്ങും. അതിനി മുമ്പ് തെലുങ്കാന സംസ്ഥാര രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Sonia Gandhi

തെലുങ്കാനയുടെ കാര്യത്തില്‍ തത്വത്തില്‍ തീരുമാനമായെങ്കിലും പ്രായോഗികമായ പല പ്രശ്‌നങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഭൂമി ശാസ്ത്രമായ പ്രശ്‌നങ്ങളാണ് അവയില്‍ പ്രധാനം. മൂന്ന് പ്രധാന ഭൂമിശാസ്ത്ര മേഖലകളാണ് ആന്ധ്ര പ്രദേശിനുള്ളത്- തെലുങ്കാന, തീരദേശ ആന്ധ്ര, രായലസീമ.

തെലുങ്കാനയെ സംബന്ധിച്ചിടത്തോളം തലസ്ഥാനമായി ഹൈദരാബാദ് തന്നെ ലഭിക്കണമെന്നാണ് ആഗ്രഹം. അപ്പോള്‍ ആന്ധ്രക്ക് പുതിയ തലസ്ഥാനം കണ്ടെത്തണം. പെട്ടെന്ന് പുതിയൊരു സ്ഥലത്തേക്ക് ഭരണ സിരാകേന്ദ്രം മാറ്റുന്നത് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. അതുകൊണ്ട് തന്നെ കേന്ദ്രം പുതിയ ഒരു നിര്‍ദ്ദേശം വച്ചതായാണ് അറിവ്.

ആദ്യത്തെ അഞ്ച് വര്‍ഷം ഹൈദരാബാദ് തന്നെ രണ്ട് സംസ്ഥാനങ്ങളുടേയും പൊതു തലസ്ഥാനമായി പ്രവര്‍ത്തിക്കും. പിന്നീട് ആന്ധ്രക്ക് യുക്തമായ ഒരു തലസ്ഥാനം കണ്ടെത്തും. വിജയവാഡയോ, വിശാഖപട്ടണമോ തിരുപ്പതിയോ ആകും ആന്ധ്രയുടെ തലസ്ഥാനമെന്നും വാര്‍ത്തകളുണ്ട്.

English summary
According to a report, Congress chief Sonia Gandhi has given the go-ahead for the formation of the new state Telengana after a meeting in New Delhi at which party MLAs from Andhra Pradesh were present.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X