കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ പ്രശ്‌നം: മമ്മൂട്ടി കൈരളി വിടുമോ?

  • By Lakshmi
Google Oneindia Malayalam News

അനുദിനമെന്നോണം അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ട് നടത്തുന്നത്. രാഷ്ട്രീയത്തിലും സിനിമയിലുമെന്നുവേണ്ട സര്‍വ്വമേഖലയിലുള്ള പല പ്രമുഖരും സോളാറിന്റെ ചൂടിലാണിപ്പോള്‍. സോളാര്‍ കേസുമായി ബന്ധമുണ്ടെന്ന് ആരോപണം വന്ന ആദ്യത്തെ ചലച്ചിത്രതാരം നടി ഊര്‍മിള ഉണ്ണിയുടെ മകളും നടിയും മോഡലുമായ ഉത്തര ഉണ്ണിയായിരുന്നു. ഇതുമായി വന്ന വാര്‍ത്തകളുടെ ചൂടാറും മുമ്പേ ചലച്ചിത്രലോകത്തെ പല വമ്പന്മാര്‍ക്കും ടീം സോളാറുമായി ബന്ധമുണ്ടെന്ന് പലഭാഗത്തുനിന്നും റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങി. ഒടുവില്‍ ആ വമ്പന്റെ പേര് പുറത്തുവരുകയും ചെയ്തു. സോളാര്‍ കേസില്‍ മമ്മൂട്ടിയെ ചോദ്യം ചെയ്യുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകരും രാഷ്ട്രീയക്കാരുമെല്ലാം.

രണ്ട് വര്‍ഷം മുമ്പ് ടീം സോളാര്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തതിന് മമ്മൂട്ടിയ്ക്ക് 10ലക്ഷം രൂപ നല്‍കിയെന്നാണ് സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ മമ്മൂട്ടി പറയുന്നത് 25,000രൂപയാണ് താന്‍ കൈപ്പറ്റിയതെന്നാണ്. ഇവരുടെ രണ്ടുപേരുടെയും വാക്കുകള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ പരിശോധിക്കാനായി മമ്മൂട്ടിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Mammootty

സിപിഎമ്മിന്റെ ചാനലായ കൈരളിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മമ്മൂട്ടി അകപ്പെട്ടിരിക്കുന്നത് ഏത് വഴിത്തിരിവില്‍ എത്തുമെന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും. സോളാര്‍ കേസിന്റെ കാര്യത്തില്‍ കര്‍ശനമായ നിലപാടിലാണ് സിപിഎം. അപ്പോള്‍ പാര്‍ട്ടി ചാനലിന്റെ അധ്യക്ഷന് ഈ കേസില്‍ ബന്ധമുണ്ടെന്ന് വന്നിരിക്കേ അദ്ദേഹത്തെ തല്‍സ്ഥാനത്ത് തുടരാന്‍ പാര്‍ട്ടി അനുവദിക്കുമോയെന്നതാണ് ചോദ്യം. അന്വേഷണത്തില്‍ മമ്മൂട്ടി ടീം സോളാറില്‍ നിന്നും പത്തുലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അദ്ദേഹം ചാനല്‍ അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് സിപിഎമ്മിന് ക്ഷീണമാകുമെന്നകാര്യമുറപ്പാണ്. ഇതുസംബന്ധിച്ച ചോദ്യം ചെയ്യലുകളെയും പാര്‍ട്ടിയ്ക്ക് നേരിടേണ്ടിവന്നേയ്ക്കും.

എന്നാല്‍ രാഷ്ട്രീയക്കാരില്‍ ഓരോരുത്തരായി സോളാര്‍ കേസുമായി ബന്ധമുള്ളവരാണെന്ന് വ്യക്തമാകുമ്പോള്‍ ആ റിപ്പോര്‍ട്ടുകള്‍ ആഘോഷിച്ച ടിവി ചാനലുകള്‍ പലതും മമ്മൂട്ടിയുടെ കാര്യത്തില്‍ വേണ്ടത്ര റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടില്ലെന്നും മമ്മൂട്ടിയുമായി ബന്ധപ്പെട്ട സോളാര്‍ വാര്‍ത്തകള്‍ ചാനലുകള്‍ മുക്കുകയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സോളാറുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിരന്തരം നല്‍കിക്കൊണ്ടിരിക്കുന്ന ചാനലാണ് കൈരളി. എന്നാല്‍ മമ്മൂട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് കൈരളി അധികം പ്രാധാന്യം നല്‍കിയിട്ടില്ല. ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകളുടെ കാര്യവും മറിച്ചല്ല. മമ്മൂട്ടിയാണെങ്കില്‍ പണം കൈപ്പറ്റിയകാര്യം പുറത്തുവന്നതില്‍പ്പിന്നെ മാധ്യമങ്ങളെ അടുപ്പിക്കുന്നുമില്ല. ഷൂട്ടിങ് സെറ്റിലും മറ്റും മാധ്യമപ്രവര്‍ത്തകരെ കടത്തിവിടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് താരം.

സ്വീകരിച്ച തുക താന്‍ തിരികെ നല്‍കാന്‍ തയ്യാറാണെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ടീം സോളാര്‍ അവാര്‍ഡ് എന്ന പേരിലാണ് തുക നല്‍കിയതെന്നും അവാര്‍ഡ് തുക രേഖാമൂലവും ബാക്കി തുക പിന്നീട് എറണാകുളത്തെ ഹോട്ടലില്‍ വച്ച് പണമായും കൈമാറിയെന്നാണ് ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയിരിക്കുന്നത്.

ബിജുവിനെയും സരിതയെയും ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ശാലു മേനോനെ ചോദ്യം ചെയ്തപ്പോഴും ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ശാലു മേനോന്‍ വഴിയാണേ്രത മമ്മൂട്ടി ടീം സോളാറുമായി ബന്ധപ്പെടുന്നത്.

ടീം സോളാറില്‍ നിന്നും 25000 രൂപയേ വാങ്ങിയിട്ടുള്ളുവെന്ന മമ്മൂട്ടിയുടെ വാക്കുകള്‍ പൊലീസ് വിലയ്‌ക്കെടുക്കുന്നില്ല. കാരണം നടന്മാര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ വാങ്ങേണ്ടുന്ന പ്രതിഫലത്തുകയെക്കുറിച്ച് താരംസംഘനടയായ അമ്മയുടെ വ്യക്മതായ നിര്‍ദ്ദേശമുണ്ട്. സൂപ്പര്‍താരങ്ങളുടെ കാര്യത്തില്‍ ലക്ഷങ്ങള്‍ക്ക് മുകളിലാണ് ഉത്ഘാടനമുള്‍പ്പെടെയുള്ള പരിപാടികള്‍ക്കുള്ള പ്രതിഫലം. ഇക്കാര്യങ്ങളെല്ലാം മമ്മൂട്ടി പറഞ്ഞ വാക്കുകളുമായി വൈരുദ്ധ്യമുള്ളവയാണ്. എന്തായാലും താരത്തെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് കരുതാം.

English summary
Kairali Channel keeping silence over the Solar Scam reports against it's Chairman Mammootty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X