Get Updates
Get notified of breaking news, exclusive insights, and must-see stories!

സല്‍വ വധം: പ്രതിക്ക് വധശിക്ഷ

death penalty
കോഴിക്കോട്: മദ്രസയിലേക്ക് പോകുകയായിരുന്ന ഒമ്പതുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ. നിലമ്പൂരില്‍ നെല്ലിക്കുത്ത് പിലാംപറമ്പത്ത് അബ്ദുള്‍ നാസറിനെയാണ് മഞ്ചേരി സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

2012 ഏപ്രില്‍ നാലിനായിരുന്നു ഇയാള്‍ ഒമ്പതുവയസ്സുകാരിയായ എള്ളുപറമ്പില്‍ സല്‍വയെ കൊലപ്പെടുത്തിയത്. ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലുകയായിരുന്നു എന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിരുന്നു.

അബ്ദുള്‍ നാസറിന്റെ മകള്‍ക്കൊപ്പമായിരുന്നു കൊല്ലപ്പെട്ട സല്‍വയും മദ്രസയില്‍ പഠിച്ചിരുന്നത്. സംഭവ ദിവസം മദ്രസയിലേക്ക് പോകാനായി കൂട്ടുകാരിയെ വിളിക്കാനായി അബ്ദുള്‍ നാസറിന്റെ വീട്ടിലെത്തിയതായിരുന്നു സല്‍വ. അബ്ദുള്‍ നാസറിന്റെ ഭാര്യയും മകളും മരണവീട്ടില്‍ പോയിരിക്കുകയാരുന്നു അപ്പോള്‍. മകളെ അന്വേഷിച്ചുവന്ന സല്‍വയെ വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളിമുറിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതി ഒരുതരത്തിലും ദയ അര്‍ഹിക്കുന്നില്ല എന്ന് മഞ്ചേരി സെഷന്‍സ് കോടതി വിധിപ്രസ്താവത്തില്‍ പറഞ്ഞു. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഈ വിധി ഒരു പാഠമാകണമെന്നും കോടതി നിരീക്ഷിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+